Sub Lead

കൊവിഡ് വ്യാപനം: ബാങ്കുകളില്‍ ഇന്ന് മുതല്‍ ഇടപാടുകാര്‍ക്ക് പ്രത്യേക സമയക്രമീകരണം

സേവിങ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം: ബാങ്കുകളില്‍ ഇന്ന് മുതല്‍ ഇടപാടുകാര്‍ക്ക് പ്രത്യേക സമയക്രമീകരണം
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നുമുതല്‍ ബാങ്കുകള്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം.വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. അതേ സമയം ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിര്‍ദേശപ്രകാരം ചില മേഖലകളില്‍ സമയക്രമീകരണത്തില്‍ വീണ്ടും മാറ്റംവരാം.

സേവിങ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സെപ്തംബര്‍ അഞ്ചുവരെയാകും ഈ നിയന്ത്രണം ബാധകമായിരിക്കുക. പുതുക്കിയ സമയക്രമം അതത് ശാഖകളില്‍ പ്രദര്‍ശിപ്പിക്കും. അക്കൗണ്ട് നമ്പര്‍ 0, 1, 2, 3 അവസാനിക്കുന്നവര്‍ രാവിലെ 10 മണിക്കും ഉച്ചയ്ക്ക 12 നുമിടയിലാണ് ബാങ്കില്‍ വരേണ്ടത്. 4, 5, 6, 7 നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ 12 മണിക്കും ഉച്ചയ്ക്ക് 2 നുമിടയിലാണ് എത്തേണ്ടത്. അക്കൗണ്ട് നമ്പര്‍ 8, 9 അവസാനിക്കുന്നവര്‍ക്ക് 2.30 യ്ക്കും 4 മണിക്കുമിടയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഈ സമയക്രമീകരണം പാലിക്കേണ്ടതാണ്. സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ബാങ്കില്‍ എത്താവുന്നതാണ്. കൊവിഡ് വ്യാപനം കൂടുതലുള്ള നിയന്ത്രിത മേഖലകളില്‍ സമയക്രമീകരണത്തില്‍ മാറ്റമുണ്ട്. ബാങ്കുകളില്‍ കൂടുതല്‍ ആളുകള്‍ ഒരേ സമയം വരുന്നത് ഒഴിവാക്കാനാണിത്.




Next Story

RELATED STORIES

Share it