കൊവിഡ് ബാധിതനായ ജഡ്ജിയെ ചികില്‍സിക്കാന്‍ ഡോക്ടര്‍മാരില്ല; കേസെടുത്തു
ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. കൊവിഡ് പോസിറ്റീവ് ആയ ജില്ലാ ജഡ്ജി ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് ഒപ്പമാണ് നാരായണ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആശുപത്രി പ്രവര്‍ത്തനത്തിന്റെ ദയനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടത്.

കാന്‍പൂര്‍: കൊവിഡ് പോസിറ്റീവ് ആയ ജഡ്ജി ആശുപത്രിയില്‍ എത്തിയപ്പോള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമാരുമില്ല. ഇതേത്തുടര്‍ന്ന് ആശുപത്രി അധിതൃതര്‍ക്ക് എതിരെ അലംഭാവത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. കൊവിഡ് പോസിറ്റീവ് ആയ ജില്ലാ ജഡ്ജി ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് ഒപ്പമാണ് നാരായണ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആശുപത്രി പ്രവര്‍ത്തനത്തിന്റെ ദയനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടത്.
തുടര്‍ന്ന് സിഎംഒ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ജഡ്ജിയെയും കൊണ്ട് രണ്ടാമത്തെ നിലയിലേക്ക് പോകുന്നതിനിടെ എലവേറ്റര്‍ പകുതി വെച്ച് നിലയ്ക്കുകയും ചെയ്തു. പിന്നീട് വളരെ പണിപ്പെട്ടാണ് എലവേറ്റര്‍ ശരിയാക്കിയത് എന്ന് സിഎംഒ അനില്‍ മിശ്ര പറഞ്ഞു.
തുടര്‍ന്ന് തന്നെ അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. സിഎംഒയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കാന്‍പൂര്‍ പോലിസ് കമ്മീഷണര്‍ അസിം അരുണ്‍ വ്യക്തമാക്കി.
RELATED STORIES
കുട്ടികള്ക്കെതിരായ അതിക്രമങ്ങള്; പ്രതികളുടെ ലൈംഗിക അവയവം...
22 Sep 2023 7:03 AM GMTമല്ലുട്രാവലറെയും ഷിയാസ് കരീമിനെയും പരിപാടികളില് നിന്ന്...
22 Sep 2023 6:50 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല് ...
22 Sep 2023 6:26 AM GMTനിപ: ഏഴ് സാംപിളുകള് കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി
22 Sep 2023 5:47 AM GMTവയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMT