Sub Lead

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇരിട്ടി സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇരിട്ടി സ്വദേശി മരിച്ചു
X

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശി മുഹമ്മദ് എന്ന അര്‍ച്ചന മുഹമ്മദ്(70) ആണ് മരിച്ചത്. ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണപ്പെട്ടത്. മെയ് 22നാണ് അദ്ദേഹം മസ്‌കത്തില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.


Next Story

RELATED STORIES

Share it