Sub Lead

24 മണിക്കൂറില്‍ 46,964 പേര്‍ക്ക് കൊവിഡ്; 470 മരണം; രാജ്യത്ത് രോഗബാധിതര്‍ 82 ലക്ഷത്തിലേക്ക്

24 മണിക്കൂറില്‍ 46,964 പേര്‍ക്ക് കൊവിഡ്; 470 മരണം; രാജ്യത്ത് രോഗബാധിതര്‍ 82 ലക്ഷത്തിലേക്ക്
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 46,964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 81,84,083 ആയി . ഇന്നലെ മാത്രം 470 പേരാണ് രോഗം ബാധയെ തുടര്‍ന്ന് മരിച്ചത്. ആകെ മരണം 1,22,11. രാജ്യത്ത് നിലവില്‍ 5.70 ലക്ഷം ജനങ്ങള്‍ ചികിത്സയിലുണ്ട്. 74.91 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്ത് ഇതുവരെ 4.63 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 ലക്ഷം പേര്‍ ഇതുവരെ മരിച്ചു. 3.34 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 1.16 കോടി ജനങ്ങളാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 4.75 ലക്ഷം പേര്‍ക്കാണ് ലോകത്ത് വിവിധ രാജ്യങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചത്. 6,488 പേര്‍ മരിക്കുകയും ചെയ്തു. കൊവിഡ് വീണ്ടും വ്യാപിക്കുന്നതോടെ ഇംഗ്ലണ്ട് അടക്കം പല രാജ്യങ്ങളും വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യുകെ, ഇറ്റലി, ജര്‍മ്മനി, ബെല്‍ജിയം, പോളണ്ട് എന്നി രാജ്യങ്ങളില്‍ പ്രതിദിന രോഗബാധ വീണ്ടും ഉയരുകയാണ്. അമേരിക്ക 86,293, ബ്രസീല്‍ 16,077, റഷ്യ 18,140, ഫ്രാന്‍സ് 35,641, കൊളംബിയ 11,033, യുകെ 21,915, ഇറ്റലി 31,758, ജര്‍മ്മനി 14,070, ബെല്‍ജിയം 20,056, പോളണ്ട് 21,897 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് രോഗബാധ.




Next Story

RELATED STORIES

Share it