- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപയുടെ ധനസഹായം
മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും ധനസഹായമായി മൊത്തം 210 കോടിയില്‍പരം രൂപ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ച് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്. ധനക്കമ്മിയുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബര്‍ കമ്മീഷണര്‍ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് 7,11,13,000 രൂപയും കേരള ഈറ്റ, കാട്ടുവള്ളി,തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 9,00,00,000 രൂപയും കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 52,50,00,000 രൂപയും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1,40,00,000 രൂപയും കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് 25,03,79,000 രൂപയും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് (സ്കാറ്റേര്‍ഡ് ) 1,30,00,000 രൂപയും കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 22,50,00,000 രൂപയും വിതരണം ചെയ്യും.
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 61,00,00,000 രൂപയും കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് 22,50,00,000 രൂപയും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1,12,05,000 രൂപയും കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 63,00,000 രൂപയും കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, വലിയ തോട്ടങ്ങള്‍ (ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്), പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍(ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്) എന്നിവ 6,23,01,000 രൂപയും വിതരണം ചെയ്യും
RELATED STORIES
വരും ദിവസങ്ങളിൽ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
3 July 2025 11:45 AM GMT48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് 300ലധികം...
3 July 2025 11:17 AM GMTകൊവിഡ് വാക്സിനുമായി പെട്ടെന്നുള്ള മരണങ്ങൾക്ക് ബന്ധമില്ല: കേന്ദ്ര...
3 July 2025 10:54 AM GMTകെട്ടിടം ഉപയോഗശൂന്യമെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; കോട്ടയം മെഡിക്കൽ...
3 July 2025 10:09 AM GMTമെഡിക്കൽ കോളജ് അപകടം; മകൾക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദു മരിച്ചത്...
3 July 2025 9:55 AM GMTഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMT