Sub Lead

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം 100 ആയി

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം 100 ആയി
X

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം 100 ആയി. ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആകെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 23690 ആയി. ഇന്ന് 662 പേര്‍ രോഗമുക്തരായി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 17995 ആയി. ബാക്കി 4948 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികില്‍സയിലുള്ളത് 4044 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4044 പേര്‍ വീടുകളിലും ബാക്കി 904 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 159, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്- 127, തലശ്ശേരി ജനറല്‍ ആശുപത്രി- 54, കണ്ണൂര്‍ ജില്ലാ ആശുപത്രി- 59, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 25, ചെറുകുന്ന് എസ്എംഡിപി- 10, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 28, എകെജി ആശുപത്രി- 37, ശ്രീ ചന്ദ് ആശുപത്രി- 5, ജിം കെയര്‍- 68, ആര്‍മി ആശുപത്രി-2, നേവി-10, ലൂര്‍ദ്-4, ജോസ്ഗിരി- 9, തലശ്ശേരി കോ-ഓറേറ്റീവ് ആശുപത്രി- 23, തളിപ്പറമ്പ് സഹകരണ ആശുപത്രി- 2, എംസിസി- 5, പയ്യന്നൂര്‍ ടിഎച്ച് -1, തളിപ്പറമ്പ് ടിഎച്ച് -2, സ്‌പെഷ്യാലിറ്റി-4, അമലാ ആശുപത്രി-1, അനാമായ ആശുപത്രി- 2, കൊയിലി- 4, കിംസ് -1, മിഷന്‍ ആശുപത്രി- 1, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍- 6, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍-208, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 46 പേരും ചികില്‍സയിലുണ്ട്.

നിരീക്ഷണത്തില്‍ 19425 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19425 പേരാണ്. ഇതില്‍ 18408 പേര്‍ വീടുകളിലും 1017 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 201587 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 201190 എണ്ണത്തിന്റെ ഫലം വന്നു. 397 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

662 പേര്‍ക്കു രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 662 പേര്‍ക്ക് കൂടി ബുധനാഴ്ച രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 17995 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 585 പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് പേര്‍ വീതവും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, ജിംകെയര്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര്‍ വീതവുമാണ് രോഗമുക്തരായത്. പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് നാല് പേരും സഹകരണ ആശുപത്രി, ട്രാക്ക് മിഷന്‍ റസ്റ്റ് ഹോം, നവജീവനി ഹോസ്പിറ്റല്‍, നേവി ഹോസ്പിറ്റല്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, എകെജി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ഇരിട്ടി സിഎഫ്എല്‍ടിസി, ചെറുകുന്ന് ഹോസ്പിറ്റല്‍, എടൂഴി ഹോസ്പിറ്റല്‍, തലശേരി ജനറല്‍ ആശുപത്രി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി, എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ശ്രീ ചന്ദ് ഹോസ്പിറ്റല്‍, ക്യാമ്പ്, ജി വി രാജ സ്പോര്‍ട് സ്‌കൂള്‍ സിഎഫ്എല്‍ടിസി, ധനലക്ഷ്മി ഹോസ്പിറ്റല്‍, ഇരിട്ടി താലൂക്ക് ഹോസ്പിറ്റല്‍, ജോസ്ഗിരി ഹോസ്പിറ്റല്‍, ഹൈസം ഹോട്ടല്‍, ലോഡ്ജ്, ലൂക്ക കോണ്‍വന്റ്, മുണ്ടയാട് സിഎഫ്എല്‍ടിസി, മംഗലൂര്‍ ഹോസ്പിറ്റല്‍, എംഐടി ഡിസിടിസി, പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റല്‍, സംഗമം ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.

ബാക്കി 4948 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലാണ്.

പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

ചെമ്പിലോട് 5, ചെറുതാഴം 15, ഇരിട്ടി നഗരസഭ 14, കരിവെള്ളൂര്‍ പെരളം 14, കോളയാട് 7, കോട്ടയം മലബാര്‍ 12, കൂത്തുപറമ്പ് നഗരസഭ 6,24, മാടായി 19, പാനൂര്‍ നഗരസഭ 3, പരിയാരം 10, പട്ടുവം 5, പയ്യന്നൂര്‍ നഗരസഭ 36, പെരളശ്ശേരി 17,18.

Covid death toll 100 in Kannur district






Next Story

RELATED STORIES

Share it