Top

കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന് കൊവിഡ്

കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന് കൊവിഡ്
X

കണ്ണൂര്‍: സമര ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനു കൊവിഡ് സ്ഥിരീകരിച്ചു. മയ്യില്‍ സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥനു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി പോലിസുകാര്‍ നിരീക്ഷണത്തില്‍ പോവുകയും സ്റ്റേഷന്‍ അണുവിമുക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ കലക്ടറേറ്റിലേക്കും മറ്റും നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്റ്റേഷനിലെ പോലിസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നതിനാല്‍ സമരക്കാരും നിരീക്ഷണത്തില്‍ പോവേണ്ടി വരുമെന്നാണു സൂചന.

Covid confirmed a Policeman who was on strike duty in KannurNext Story

RELATED STORIES

Share it