Sub Lead

കൊവിഡ് വ്യാപനം: യുപിയില്‍ മെയ് നാലുവരെ സമ്പൂര്‍ണ ലോക്ഡൗണ്‍

നാളെ വൈകീട്ട് എട്ടുമുതല്‍ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക്ഡൗണ്‍.

കൊവിഡ് വ്യാപനം: യുപിയില്‍ മെയ് നാലുവരെ സമ്പൂര്‍ണ ലോക്ഡൗണ്‍
X

ലക്‌നൗ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് എട്ടുമുതല്‍ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക്ഡൗണ്‍. നേരത്തെ സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് നീട്ടിയത്.

യുപിയില്‍ ബുധനാഴ്ച 29,824പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11,82,848പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 11,943 പേര്‍ മരിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് സുപ്രിംകോടതി തള്ളിയിരുന്നു. സുപ്രിംകോടതി നടപടിക്ക് പിന്നാലെയാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് വാരന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

Next Story

RELATED STORIES

Share it