ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 വയോധികര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് നോര്‍വെ
പലരും ഗുരുതരാവസ്ഥയിലാണ്.

ഓസ്ലോ: നോര്‍വെയില്‍ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 23 വയോധികര്‍ മരിച്ചതായി റിപോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു മരണം. വാക്‌സിനേഷനു പിന്നാലെ നിരവധി പേര്‍ക്ക് അസ്വസ്ഥകളുണ്ടായിട്ടുണ്ട്. പലരും ഗുരുതരാവസ്ഥയിലാണ്. അതിനിടെ, മരണകാരണം കണ്ടെത്താന്‍ നോര്‍വെ അന്വേഷണം പ്രഖ്യാപിച്ചു.
വാക്‌സിനേഷന്‍ ലോകവ്യാപകമായി നടക്കുന്ന സമയത്താണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ഡോക്ടര്‍മാര്‍ക്ക് കൃത്യമായ മരണകാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
80 വയസ്സിന് മുകളിലുള്ളവരില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് വാക്‌സിനേഷന് ശേഷം കാണപ്പെടുന്നത്. ഇത്തരക്കാരുടെ ആരോഗ്യനില നേരത്തെ തന്നെ മോശമാണ്. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. അതേസമയം വാക്‌സിനാണ് മരണകാരണമെന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മരിച്ച 23 പേരില്‍ 13 ആളുകള്‍ക്ക് വിവിധ രോഗങ്ങളുണ്ടായിരുന്നു. വയറിളക്കം, മനംപുരട്ടല്‍, പനി എന്നിവയാണ് കണ്ടിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതുകൊണ്ട് വാക്‌സിനേഷന്‍ മരണത്തിലേക്ക് നയിച്ചെന്ന് പറയാനാവില്ല.
അതിനിടെ, നോര്‍വെയില്‍ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഫൈസര്‍ യൂറോപ്പില്‍ തങ്ങളുടെ വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി കുറച്ചിരിക്കുകയാണ്. 80 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതില്ലെന്നാണ് നോര്‍വീജിയന്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
ഡിസംബര്‍ മുതല്‍ 30,000 പേര്‍ ഫൈസറിന്റെ മോഡേണ വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഏതെല്ലാം വിഭാഗത്തെ വാക്‌സിനേഷന് വിധേയമാക്കണമെന്ന് ജാഗ്രതയോടെ ഡോക്ടര്‍മാര്‍ സമീപിക്കേണ്ട കാര്യമാണെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. 21 സ്ത്രീകള്‍ക്കും എട്ട് പുരുഷന്‍മാര്‍ക്കും പാര്‍ശ്വ ഫലങ്ങളുണ്ടെന്ന് നോര്‍വീജിയന്‍ മെഡിസിന്‍സ് ഏജന്‍സി പറയുന്നു. ഒമ്പത് പേര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് ഉള്ളത്. ഏഴ് പേര്‍ക്ക് അത്ര ഗുരുതരമല്ല. പലര്‍ക്കും പനിയും ദേഹാസ്വാസ്ഥ്യവും ഉണ്ട്. കടുത്ത വേദനയാണ് എല്ലാവരിലും കണ്ടുവരുന്നത്. ചിലര്‍ക്ക് അലര്‍ജിയും ഉണ്ട്. നോര്‍വെ വാക്‌സിനെ കുറിച്ച് വലിയ ആശങ്കയിലുമാണ്.
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT