Sub Lead

കൊവിഡ് 19: കുവൈത്തിൽ ഇന്ന് 4 പേർ കൂടി മരണമടഞ്ഞു; 567 പുതിയ കേസുകൾ

കൊവിഡ് 19: കുവൈത്തിൽ ഇന്ന് 4 പേർ കൂടി മരണമടഞ്ഞു; 567 പുതിയ കേസുകൾ
X

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു ഇന്ന് 4 പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 623ആയി. 567 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 107025 ആയി.രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് ഹവല്ലി 124 , അഹമ്മദി 193 , ഫർവാനിയ 86 , കേപിറ്റൽ 110 , ജഹ്റ 54 .605 പേരാണു ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 99040 ആയി. ആകെ 7361പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർദ്ധിച്ചു 142 ആയി ഉയർന്നു .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2050 പേരിൽ കൊറോണ വൈറസ്‌ പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 757815 ആയി.

Next Story

RELATED STORIES

Share it