Sub Lead

കൊറോണ: നിര്‍മാണ തൊഴിലാളികള്‍ക്ക് 3000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ്

പണം തിങ്കളാഴ്ച്ച തന്നെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ: നിര്‍മാണ തൊഴിലാളികള്‍ക്ക് 3000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ്
X

ചണ്ഡിഗഢ്: സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത എല്ലാ നിര്‍മാണത്തൊഴിലാളികള്‍ക്കും 3,000 രൂപ വീതം അടിയന്തര ആശ്വാസം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പണം തിങ്കളാഴ്ച്ച തന്നെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ മൂലം തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനാണ് ഈ നീക്കം.

15 ലക്ഷം കൂലിത്തൊഴിലാളികള്‍ക്കും 20.37 ലക്ഷം നിര്‍മാണത്തൊഴിലാളികള്‍ക്കും 1000 രൂപ നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it