Sub Lead

കൊറോണ: കുവൈത്തില്‍ ക്യൂബയില്‍നിന്ന് പ്രത്യേക വൈദ്യ സംഘം എത്തി

കൊറോണ വൈറസ് നേരിടുന്നതില്‍ നേരത്തെ ക്യൂബന്‍ സംഘം വിവിധ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

കൊറോണ: കുവൈത്തില്‍ ക്യൂബയില്‍നിന്ന് പ്രത്യേക വൈദ്യ സംഘം എത്തി
X

കുവൈത്ത് സിറ്റി: കൊറോണ ചികില്‍സയുടെ ഭാഗമായി ക്യൂബയില്‍നിന്ന് രാജ്യത്ത് പ്രത്യേക വൈദ്യ സംഘം എത്തി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടക്കമുള്ള 298 പേര്‍ അടങ്ങുന്ന വൈദ്യ സംഘമാണ് ഇന്നലെ വൈകീട്ട് കുവൈത്ത് എയര്‍ വെയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ എത്തിയത്. ക്യൂബയിലെ ഹന്റെി റീവ് ഇന്റര്‍നാഷനലിസ്റ്റ് കോണ്‍ടിന്‍ജന്റെില്‍നിന്നുള്ള മെഡിക്കല്‍ സംഘമാണ് ഇവര്‍.

കുവൈത്ത് സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരമാണു ഇവര്‍ ഇവിടെ സന്ദര്‍ശിക്കുന്നത്.

96 ഡോക്ടര്‍മാര്‍ 198 നഴ്‌സുമാര്‍ നാല് ഹെല്‍ത് കെയര്‍ സ്‌പെഷലിസ്റ്റുകള്‍ എന്നിവര്‍ അടങ്ങുന്ന സംഘത്തിലേക്ക് 36 പേര്‍ അടങ്ങുന്ന മറ്റൊരു സംഘം കൂടി ഉടന്‍ എത്തുന്നതാണ്. കൊറോണ വൈറസ് നേരിടുന്നതില്‍ നേരത്തെ ക്യൂബന്‍ സംഘം വിവിധ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Next Story

RELATED STORIES

Share it