Sub Lead

ഡയാലിസിസിനുള്ള മരുന്നുമായി പോയ ആംബുലന്‍സ് കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞു; പോലിസ് മരുന്നുമായി നടന്നു

സിദ്ധാപുരം ആശുപത്രിയില്‍ ചികില്‍സയിലുള്ള 14 വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് മരുന്നുമായാണ് മാനന്തവാടിയില്‍ നിന്ന് പോലിസ് സഹായത്തോടെ ആംബുലന്‍സില്‍ കൊണ്ട്‌പോയത്.

ഡയാലിസിസിനുള്ള മരുന്നുമായി പോയ ആംബുലന്‍സ് കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞു; പോലിസ് മരുന്നുമായി നടന്നു
X

പി സി അബ്ദുല്ല

മാനന്തവാടി: കൊവിഡ് 19 പ്രതിരോധത്തിന്റെ മറവില്‍ കേരളത്തോട് വീണ്ടും കര്‍ണാടകയുടെ മനുഷ്യത്വമില്ലായ്മ. ഡയാലിസിസ് രോഗികള്‍ക്ക് മരുന്നുമായി മാനന്തവാടിയില്‍ നിന്നും കുടകിലേക്കു പോയ ആംബുലന്‍സ് തോല്‍പെട്ടി അതിര്‍ത്തിയില്‍ കര്‍ണാടക പോലിസ് തടഞ്ഞു.

സിദ്ധാപുരം ആശുപത്രിയില്‍ ചികില്‍സയിലുള്ള 14 വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് മരുന്നുമായാണ് മാനന്തവാടിയില്‍ നിന്ന് പോലിസ് സഹായത്തോടെ ആംബുലന്‍സില്‍ കൊണ്ട്‌പോയത്. തോല്‍പ്പെട്ടി മണ്ണിട്ട് അടച്ച അതിര്‍ത്തിയിലെത്തിയപ്പോള്‍ കര്‍ണാടക പോലിസ് തടഞ്ഞു. ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം.

തുടര്‍ന്ന് തോല്‍പെട്ടിയില്‍ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്‌ഐ അനിലിനെ നേതൃത്വത്തില്‍ 500 മീറ്ററോളം ചുമന്ന് ഡയാലിസിനുള്ള മരുന്നും സാമഗ്രികളും മരുന്നുകള്‍ കുട്ടം പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എത്തിക്കുകയായിരുന്നു. ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലിസ് വാഹനമുണ്ടായിട്ടും വിട്ടു കൊടുത്തില്ല. കുട്ട പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച മരുന്ന് രണ്ടു മണിക്കൂറിലേറെ വൈകി സിദ്ധാപുരത്ത് നിന്നും എത്തിയ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Next Story

RELATED STORIES

Share it