Sub Lead

കുവൈത്തില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ടിടങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

രാജ്യത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ അവധി ഏപ്രില്‍ 26 വരെ നീട്ടുകയും ചെയ്തു. ഇന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.

കുവൈത്തില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ടിടങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി
X

കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മഹബൂല , ജിലീബ് എന്നിവിടങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മറ്റിടങ്ങളില്‍ നിലവിലെ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കുകയും ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.

പുതുക്കിയ കര്‍ഫ്യൂ സമയം വൈകീട്ട് 5 മണി മുതല്‍ കാലത്ത് 6 മണി വരെയാണ്. ഇതിനു പുറമേ മഹബൂല , ജിലീബ് പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ഇവ രണ്ടും.

കുവൈത്ത് സെന്‍ട്രല്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി തൊഴിലാളികള്‍ ഇവിടെങ്ങളിലാണ് താമസിക്കുന്നത്. പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിലൂടെ പല കമ്പനികളുടെയും പ്രവര്‍ത്തനം നിലക്കാനും ഇടയുണ്ട്. കൂടാതെ രാജ്യത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ അവധി ഏപ്രില്‍ 26 വരെ നീട്ടുകയും ചെയ്തു. ഇന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ രാജ്യത്ത് വൈകീട്ട് 5 മണി മുതല്‍ പുലര്‍ച്ചെ 4 മണിവരെ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ഏപ്രില്‍ 12 വരെ നേരത്തെ അവധിയും പ്രഖ്യാപിച്ചിരുന്നു. ഇനി ഏപ്രില്‍ 26 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായിരിക്കും. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ ഇത്തരമൊരു തീരുമാനം കൈകൊണ്ടത്.

Next Story

RELATED STORIES

Share it