- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമപ്രവര്‍ത്തകന് കൊവിഡ്: കാസര്‍കോഡ് കലക്ടറുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു
ജില്ലയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ സാമ്പിളുകള്‍ നേരത്തെ പരിശോധനക്കയച്ചിരുന്നു.

കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലാ കലക്ടര്‍ സജിത് ബാബു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കലക്ടറുടെ അഭിമുഖം എടുത്തിരുന്നു.
ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു, അദ്ദേഹത്തിന്റെ ഡ്രൈവര്‍, ഗണ്‍മാന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോയത്. ജില്ലാ കലക്ടറുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു.
ജില്ലയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ സാമ്പിളുകള്‍ നേരത്തെ പരിശോധനക്കയച്ചിരുന്നു. ജില്ലയിലെ സാമൂഹിക വ്യാപന സാധ്യത പരിശോധനയുടെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ഈ പരിശോധനയിലാണ് ഒരു പോസ്റ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ലയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകന് പുറമെ മറ്റൊരാള്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചെമ്മനാട് പഞ്ചായത്തിലെ 29 കാരനാണ് കൊവിഡ്19 സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം മുംബൈയില്‍ നിന്നാണ് നാട്ടിലെത്തിയത്. വീട്ടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
RELATED STORIES
ദലിത് സ്ത്രീയെ പാചകക്കാരിയാക്കി; ഭൂരിപക്ഷം കുട്ടികളും സ്കൂള്‍ വിട്ടു
27 Jun 2025 2:54 AM GMTമുസ്ലിം കടയുടമകളെ ബജ്റംഗ് ദളുകാര്‍ മര്‍ദ്ദിച്ചു
27 Jun 2025 2:18 AM GMTഇരുനില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി
27 Jun 2025 2:08 AM GMTറഷ്യയുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം യുഎസിന്റെ ബി-2 ബോംബറുകളെയും...
27 Jun 2025 1:09 AM GMTകോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന് വെട്ടിക്കൊന്നു
26 Jun 2025 5:57 PM GMTകനത്ത മഴ; നാളെ ഏഴ് ജില്ലകളിലും നാല് താലൂക്കുകളിലും വിദ്യാഭ്യാസ...
26 Jun 2025 5:50 PM GMT