Sub Lead

അതിര്‍ത്തി സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം; കേരളത്തില്‍ ആശങ്ക

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2490 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തി സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം; കേരളത്തില്‍ ആശങ്ക
X

ന്യൂഡല്‍ഹി: അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കേരളത്തിലും ആശങ്ക പരത്തുന്നു. തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2490 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടയില്‍ 4536 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിച്ചവരുടെ എണ്ണം 147324 ആയി. 67 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 2099 ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്ന് എത്തിയ ഏഴ് പേര്‍ക്ക് കൂടി തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകയിലെ രണ്ട് ജില്ലകളില്‍ വീണ്ടും ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബെംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളാണ് പൂര്‍ണമായും അടച്ചിടുന്നത്. ഇന്ന് 87 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടക. 2490 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 87 പേര്‍ മരിക്കുകയും ചെയ്തു. ബെംഗളൂരുവില്‍ മാത്രം 1267 പേര്‍ക്ക് രോഗം ബാധിക്കുകയും 56 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കാരണം മരിച്ചവരുടെ എണ്ണം 842 ആയി. രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കും തമിഴ്‌നാടിനും തൊട്ടുപിന്നിലാണ് കര്‍ണാടക. 25,839 പേരാണ് സംസ്ഥാനത്താകെ ചികിത്സയിലുള്ളത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെയെണ്ണം 44,077 ആണ്.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇരുപത് സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it