സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: തീരുമാനം ചൊവ്വാഴ്ച
പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നതും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ 9, 10, 11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ആലോചനയിലുള്ളത്.

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനം അധികൃതര്‍ ചൊവ്വാഴ്ച കൈകൊള്ളുമെന്ന് റിപോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടന്ന യോഗത്തിന് ശേഷം സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനം കൈകൊള്ളാനാണ് നീക്കം. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നതും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ 9, 10, 11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ആലോചനയിലുള്ളത്.
19 വിഷയങ്ങളില്‍ ആഗസ്തില്‍ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശം സിബിഎസ്ഇയും കേന്ദ്രസര്‍ക്കാരും മുന്നോട്ട് വച്ചിരുന്നു. പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുന്നതാണ് മറ്റൊരു നിര്‍ദേശം. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതുന്ന രീതിയിലാണ് ഈ ക്രമീകരണം. ഈ നിര്‍ദേശങ്ങളും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്.
RELATED STORIES
'വഴിയില് കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്ട്ടി...
11 Aug 2022 7:45 AM GMTറോഡില് കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്...
11 Aug 2022 7:08 AM GMTഗല്വാന് ഏറ്റുമുട്ടല്: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില് വീണ്ടും മാസ്ക് നിര്ബന്ധമാക്കി ഡല്ഹി സര്ക്കാര്;...
11 Aug 2022 6:34 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര് ബാബരി മസ്ജിദ് മാതൃകയില് തകര്ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT