Sub Lead

കൊവിഡ് 19: മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണം എട്ടായി. മഹാരാഷ്ട്രയില്‍ മാത്രം 89 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് 19: മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു
X
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഫിലിപ്പീന്‍സ് പൗരനായ 68 കാരനാണ് മുംബൈയില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണം എട്ടായി.

നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. മഹാരാഷ്ട്രയില്‍ മാത്രം 89 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നില്‍ കേരളമാണ് നിക്കുന്നത്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം പാര്‍ലമെന്റ് സമ്മേളനം ഇന്നത്തോടെ നിര്‍ത്തിയേക്കും.കൊവിഡ് 19 വ്യാപനം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭ അധ്യക്ഷന്‍ യോഗം വിളിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ 31 വരെ ടാക്‌സി സര്‍വീസ് നിര്‍ത്തിവച്ചു. ഉത്തര്‍പ്രദേശില്‍ 16 ജില്ലകള്‍ അടച്ചു.


Next Story

RELATED STORIES

Share it