Sub Lead

യുഎഇയിലേക്ക് പ്രവേശനം കടുത്ത നിയന്ത്രണത്തോടെ

യുഎഇയിലേക്ക് പ്രവേശനം കടുത്ത നിയന്ത്രണത്തോടെ
X

ദുബയ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളോടെയായിരിക്കും യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുക. യാത്ര പുറപ്പെടുന്നതിന് 14 ദിവസം മുമ്പായി വാക്‌സിന്‍ എടുത്തിരിക്കണം. കൂടാതെ 48 മണിക്കൂറിനുള്ളില്‍ ചെയ്ത പിസിആര്‍ ടെസ്റ്റിലും വിമാനത്താവളത്തില്‍ വെച്ച് ചെയ്യുന്ന റാപ്പിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരിക്കുകയും വേണം.

യുഎഇയിലെത്തിയാല്‍ 10 ദിവസം ക്വാറന്റയിനില്‍ കഴിയണം. പിന്നീട് നാലാം ദിവസവും എട്ടാമത്തെ ദിവസവും പിസിആര്‍ പരിശോധനക്ക് വിധേയമാകുകയും വേണം. സ്പുട്‌നിക്ക്, കൊവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മോഡേണ്‍, നോവാവാക്‌സ്, ഫൈസര്‍, സിനോഫാം എന്നീ വാക്‌സിനുകള്‍ക്ക് മാത്രമാണ് യുഎഇ അംഗീകാരം നല്‍കിയിട്ടുള്ളത്.

എല്ലാ യാത്രക്കാരും ഫെഡറല്‍ അഥോറിറ്റി ഫൊര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ പോര്‍ട്ടലില്‍ പോയി രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട, വിയറ്റ്‌നാം, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ഇന്ത്യോനേസ്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വിലക്ക് പിന്‍വലിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും യുഎഇയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും യുഎഇയില്‍ ചികില്‍സ ചെയ്യുന്ന രോഗികള്‍ക്കും പുതിയ നിയമ പ്രകാരം എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യാന്‍ അനുവദിക്കും. അതേ സമയം ഇക്കാര്യത്തില്‍ ഔദ്യോഗികമായി തങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന്് എയര്‍ ഇന്ത്യ വക്താക്കള്‍ അറിയിച്ചു. ഏപ്രില്‍ 24 മുതലാണ് കൊവിഡ് വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Next Story

RELATED STORIES

Share it