- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 730 പേര്‍ കൂടി നിരീക്ഷണത്തില്‍; 169 പേരുടെ ക്വാറന്റൈന്‍ അവസാനിച്ചു

കല്‍പ്പറ്റ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ 730 പേര്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍ 11588 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെ 9 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. ജില്ലയില്‍ നിന്നു ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 186 സാംപിളുകളാണ്. 38 എണ്ണത്തിന്റെ ഫലം ലഭിക്കാന്‍ ഉണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1064 വാഹനങ്ങളിലായി എത്തിയ 1739 ആളുകളെ സ്‌ക്രീനിങിന് വിധേയമാക്കിയതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊവിഡ് കെയര്‍ സെന്ററില്‍ താമസിച്ചിരുന്ന 169 പേരുടെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. ഇവരെ വീടുകളിലേക്കയച്ചു.
അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. ഹോട്ട് സ്‌പോട്ട് ജില്ലകളില്‍ നിന്നു അവശ്യ സേവനങ്ങള്‍ക്കായി എത്തുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്കും അവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, സഹായികള്‍ എന്നിവര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നിരീക്ഷണ കാലയളവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ബാധകമാവില്ലെന്നും കലക്ടര്‍ പറഞ്ഞു.
RELATED STORIES
ഒമാന്‍ ഉള്‍ക്കടലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുഎസ് കപ്പലിനെ...
24 July 2025 2:44 AM GMTമട്ടന്നൂരില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി
23 July 2025 5:18 PM GMTതദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ആകെ 2.66...
23 July 2025 5:10 PM GMTകുട്ടികളടക്കം ആക്രമണത്തിന് ഇരയാകുന്നു, തെരുവുനായ പ്രശ്നം...
23 July 2025 5:05 PM GMTറഫയില്‍ 25 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന് അല്‍ ഖസ്സം ...
23 July 2025 4:34 PM GMTവെസ്റ്റ്ബാങ്കില്‍ അധികാരം പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി ഇസ്രായേലി...
23 July 2025 3:42 PM GMT