കോഴിക്കോട് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
എവിടെ നിന്നാണ് കൃത്യമായി കുഞ്ഞിന് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അസുഖമുള്ള കുട്ടിയായതിനാല്‍ കുഞ്ഞിനെ പുറത്ത് കൊണ്ടുപോയിരുന്നതുമില്ല.
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയസംബന്ധമായ അസുഖമടക്കം ഗുരുതര രോഗങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. മലപ്പുറം മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ് രാവിലെ എട്ടോടെ മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. ജന്മനാ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അവശനിലയില്‍ ആയിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വളര്‍ച്ച വൈകല്യങ്ങളും ഭാരകുറവും ഉണ്ടായിരുന്നു.ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഹദയാഘാതം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
മഞ്ചേരി സ്വദേശിയായ കുഞ്ഞിന്റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഈ ബന്ധു കുഞ്ഞിനെ കാണാന്‍ എത്തിയിട്ടില്ലെന്നാണ് അച്ഛനമ്മമാര്‍ പറയുന്നത്. എവിടെ നിന്നാണ് കൃത്യമായി കുഞ്ഞിന് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അസുഖമുള്ള കുട്ടിയായതിനാല്‍ കുഞ്ഞിനെ പുറത്ത് കൊണ്ടുപോയിരുന്നതുമില്ല.
RELATED STORIES
ഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി;...
19 May 2024 4:49 AM GMTതിരുവനന്തപുരത്ത് തോരാമഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര...
19 May 2024 4:42 AM GMTമേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMT