കൊവിഡ്:രാജ്യത്ത് 18,815 പുതിയ രോഗികള്‍,ടിപിആര്‍ 5 ശതമാനത്തിലേക്ക്
38 കൊവിഡ് മരണങ്ങളും റിപോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5,25,343 ആയി.അതേസമയം രോഗമുക്തി നിരക്ക് 98.51 ശതമാനമാണ്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് 1,22,335 സജീവ കേസുകളാണ് ഉള്ളത്. ഇത് ആകെ രോഗബാധയുടെ 0.28 ശതമാനം ഉള്‍പ്പെടുന്നു.
കേരളത്തില്‍ നിന്നാണ് കൊവിഡ് കേസുകള്‍ ഭൂരിഭാഗവും റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ മാത്രം 3310 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 ദിവസമായി കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്.കേരളത്തില്‍ 15.44 ശതമാനമാണ് ഇന്നലെ ടിപിആര്‍.17 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 70108 ആയി.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 198.51 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്തുടനീളം വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT