Sub Lead

വസീം റിസ്‌വിക്കെതിരായ ബലാല്‍സംഗ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ കെ ശ്രീവാസ്തവയാണ് ഇരയുടെ ഹരജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നു ദിവസത്തിനകം എഫ്‌ഐആറിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിക്കാന്‍ സാദത്ഗഞ്ച് പോലിസിന് നിര്‍ദേശവും നല്‍കി.

വസീം റിസ്‌വിക്കെതിരായ ബലാല്‍സംഗ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
X

ലഖ്‌നൗ: ഭീഷണിപ്പെടുത്തി നിരവധി തവണ ബലാല്‍സംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് ശിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പോലിസിന് നിര്‍ദേശം നല്‍കി ലഖ്‌നൗ കോടതി.

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ കെ ശ്രീവാസ്തവയാണ് ഇരയുടെ ഹരജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നു ദിവസത്തിനകം എഫ്‌ഐആറിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിക്കാന്‍ സാദത്ഗഞ്ച് പോലിസിന് നിര്‍ദേശവും നല്‍കി.

യുവതിയുടെ ഭര്‍ത്താവ് നാലുവര്‍ഷമായി റിസ്‌വിയുടെ ഡ്രൈവറായി ജോലി ചെയ്തുവരികയാണെന്ന് ഹരജിയില്‍ പറയുന്നു. ഒരു ദിവസം ഭര്‍ത്താവിനെ ദൂരെ ഒരിടത്തേക്ക് അയക്കുകയും രാത്രി വീട്ടിലെത്തി തന്നെ ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു. തുടര്‍ന്ന് നഗ്ന ഫോട്ടോകള്‍ എടുക്കുകയും പുറത്തുപറഞ്ഞാല്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹരജിയില്‍ ആരോപിച്ചു.

തന്റെ ഭര്‍ത്താവിന്റെ ജീവന് ഭീഷണിയാകുമെന്ന് ഭയന്നതിനാല്‍ സംഭവത്തെക്കുറിച്ച് ആരെയും അറിയിച്ചിട്ടില്ലെന്നും എന്നാല്‍ ഇടയ്ക്കിടെ എന്തെങ്കിലും ജോലിയുടെ കാരണം പറഞ്ഞ് ഭര്‍ത്താവിനെ മറ്റുസ്ഥലങ്ങളിലേക്ക് അയച്ച് റിസ്‌വി തന്നെ ബലാല്‍സംഗം ചെയ്യുന്നത് തുടരുകയാണെന്നും അവര്‍ പരാതിയില്‍ ആരോപിച്ചു.

ചില വചനങ്ങള്‍ ഖുര്‍ആനില്‍നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമീപിച്ചതോടെ വിവാദത്തിലായ റിസ്‌വി ആരോപണം നിഷേധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it