Sub Lead

ജെഎന്‍യുവിലെ രാജ്യദ്രോഹക്കേസ്; ഏഴു പ്രതികള്‍ക്ക് ജാമ്യം

ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍ ഗാറ്റൂ, മുനീബ് ഹുസൈന്‍ ഗാറ്റൂ, ഉമര്‍ ഗുല്‍, റയ്യ റസൂല്‍, ഖാലിദ് ബഷീര്‍ ഭട്ട്, ബഷാറത് അലി എന്നിവര്‍ക്കാണ് 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിന് ജാമ്യം അനുവദിച്ചത്.

ജെഎന്‍യുവിലെ രാജ്യദ്രോഹക്കേസ്; ഏഴു പ്രതികള്‍ക്ക് ജാമ്യം
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ 2016ലെ രാജ്യദ്രോഹ കേസില്‍ ഏഴ് പ്രതികള്‍ക്ക് ജാമ്യം. ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍ ഗാറ്റൂ, മുനീബ് ഹുസൈന്‍ ഗാറ്റൂ, ഉമര്‍ ഗുല്‍, റയ്യ റസൂല്‍, ഖാലിദ് ബഷീര്‍ ഭട്ട്, ബഷാറത് അലി എന്നിവര്‍ക്കാണ് 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിന് ജാമ്യം അനുവദിച്ചത്.

കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു. പത്ത് പ്രതികള്‍ക്കും കുറ്റപത്രം നല്‍കണമെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രേഖകളുടെ സൂക്ഷ്മപരിശോധനയ്ക്കായി കേസ് കോടതി ഏപ്രില്‍ ഏഴിന് പരിഗണിക്കും. കനയ്യ കുമാറും ഉമര്‍ ഖാലിദും മറ്റു എട്ടു പേരും പ്രതികളായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു)2016ലെ രാജ്യദ്രോഹക്കേസില്‍ ഡല്‍ഹി പോലിസ് സമര്‍പ്പിച്ച കുറ്റപത്രം കഴിഞ്ഞ മാസം കോടതി ഏറ്റെടുത്തിരുന്നു.

2002ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയെന്ന് അന്വേഷണ സംഘം പറയുന്ന അഫ്‌സല്‍ ഗുരുവിന് വധശിക്ഷയ്ക്കു വിധേയമാക്കിയതില്‍ പ്രതിഷേധിച്ച് 2002 ഫെബ്രുവരി 9 ന് സംഘടിപ്പിച്ച ചടങ്ങില്‍ 'ദേശവിരുദ്ധ' മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാണ് കേസ്.

Next Story

RELATED STORIES

Share it