Sub Lead

കാറിന് നികുതിയിളവ്; നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ; 'റീല്‍ ഹീറോ' ആകരുതെന്ന് കോടതി

ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു

കാറിന് നികുതിയിളവ്; നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ; റീല്‍ ഹീറോ ആകരുതെന്ന് കോടതി
X

ചെന്നൈ: ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കു മതി ചെയ്ത റോള്‍സ് റോയ്‌സ് കാര്‍ കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു നടന്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ 'റീല്‍ ഹീറോകള്‍' ആവരുതെന്ന് വിമര്‍ശിച്ചു.ഇതു രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും നിര്‍ദേശിച്ചു.

ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു.

സിനമയിലെ സൂപ്പര്‍ ഹീറോകള്‍ നികുതി അടയ്ക്കാന്‍ മടിക്കുകയാണണെന്ന് കോടതി കുറ്റപ്പെടുത്തി.



Next Story

RELATED STORIES

Share it