Sub Lead

ഫാഷിസ്റ്റ് ഭരണത്തില്‍ രാജ്യം ഗുരുതര ഭീഷണി നേരിടുന്നു: മുവാറ്റുപുഴ അഷ്‌റഫ് മൗലവി

ഫാഷിസ്റ്റ് ഭരണത്തില്‍ രാജ്യം ഗുരുതര ഭീഷണി നേരിടുന്നു: മുവാറ്റുപുഴ അഷ്‌റഫ് മൗലവി
X

കാസര്‍കോട്: ഫാഷിസത്തിനെതിരേ കഴിഞ്ഞ കാലങ്ങളില്‍ ഉത്തവാദപ്പെട്ട രാഷ്ട്രിയ പാര്‍ട്ടികള്‍ സമയാ സമയങ്ങളില്‍ ഉത്തവാദിത്തം നിര്‍വഹിക്കാത്തതും വര്‍ഗീയശക്തികള്‍ വിഷയങ്ങള്‍ ഹൈജാക്ക് ചെയ്തതുകൊണ്ടും സമകാലിക ഇന്ത്യ വലിയ ഗുരുതരാവസ്ഥയിലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി. ഭരണഘടന ഉള്‍ക്കൊണ്ടും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചും ജനാധിപത്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന എല്ലാവരേയും മനുഷ്യരായി കാണുന്ന ഒരു രാജ്യമാണ് നമ്മുടെ ലക്ഷ്യം.


രാജ്യത്ത് നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുകൊണ്ടിരിക്കുന്നു. വിലക്കയറ്റം ജനജീവിതത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്നു. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ അലംഭാവം നാം മനസ്സിലാക്കണം. ജനസംഖ്യനുപാതിക സംവരണം രാജ്യത്തിന്റെ ജീവവായുവാണ്. ഭരണഘടന അട്ടിമറിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കിയ കേന്ദ്ര,കേരള സര്‍ക്കാരുകള്‍ പിന്നാക്കക്കാരെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ കാസര്‍കോട് ഉദുമ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി കാസര്‍കോട് കോ- ഒാപറേറ്റീവ് ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ജില്ലാ ഖജാഞ്ചി ടി ഐ ഹാഷിഫ്, ഫൈസല്‍ കോളിയടുക്കം, മുഹമ്മദ് കരിമ്പളം, അന്‍വര്‍ കല്ലങ്കൈ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ എച്ച് മുനീര്‍, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മൂസ ഈചിലിങ്കാല്‍, സഫ്രശംസു, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് സകരിയ്യ കുന്നില്‍, നജ്മ റഷീദ്, സാജിദ് മുക്കുന്നോത്ത് സംബന്ധിച്ചു.

Next Story

RELATED STORIES

Share it