കണ്ണൂരില്‍ നാടന്‍ ബോംബുകള്‍ പിടികൂടി

ഉളിയില്‍ പാച്ചിലാളത്ത് റോഡരികില്‍ അധ്യാപകന്റെ വീട്ടിലേക്കുള്ള വഴിയുടെ സ്ലാബിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

കണ്ണൂരില്‍ നാടന്‍ ബോംബുകള്‍ പിടികൂടി
കണ്ണൂര്‍: മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഉളിയില്‍ രണ്ട് നാടന്‍ ബോംബുകള്‍ പിടികൂടി. ഉളിയില്‍ പാച്ചിലാളത്ത് റോഡരികില്‍ അധ്യാപകന്റെ വീട്ടിലേക്കുള്ള വഴിയുടെ സ്ലാബിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ബക്കറ്റിലും പെയിന്റ് പാത്രത്തിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്. മട്ടന്നൂര്‍ പോലിസ് സ്ഥലത്തെത്തി ബോംബുകള്‍ നീക്കം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ വീട്ടുകാരാണ് ബോംബുകള്‍ കണ്ടെത്തിയത്. ഉടന്‍ പോലിസില്‍ അറിയിക്കുകയായിരുന്നു.

RELATED STORIES

Share it
Top