Sub Lead

ത്രിപുരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ബിജെപി സഖ്യം 28 സീറ്റുകളില്‍ മുന്നില്‍

ത്രിപുരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ബിജെപി സഖ്യം 28 സീറ്റുകളില്‍ മുന്നില്‍
X

അഗര്‍ത്തല: ത്രിപുരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ വലിയ മുന്നേറ്റമുണ്ടായിരുന്ന ബിജെപി സഖ്യത്തിന്റെ ലീഡ് നില കുറഞ്ഞു. 60 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി- ഐപിഎഫ്ടി സഖ്യം 28 സീറ്റുകളിലാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്. നേരത്തെ 40 സീറ്റുകളില്‍ ലീഡ് ചെയ്തിരുന്നതാണ് ബിജെപി. തുടക്കത്തില്‍ ചിത്രത്തിലില്ലാതിരുന്ന സിപിഎം- കോണ്‍ഗ്രസ് സഖ്യം 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗോത്ര വര്‍ഗ മേഖലയില്‍ പ്രത്യുദ് ദേബ് ബര്‍മന്റെ തിപ്ര മോഥ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒമ്പതു സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ലീഡ് ആറ് സീറ്റിലേക്ക് ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍ തിപ്ര മോത പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമാവും. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. എക്‌സിറ്റ് പോളുകളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. 2018ല്‍ 25 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറിയത്. ബിജെപി 36 സീറ്റുകളും ഐപിഎഫ്ടി 8 സീറ്റുകളും സിപിഎം 16 സീറ്റുകളുമാണ് 2018ല്‍ നേടിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേഘാലയിലെ കിഴക്ക് പടിഞ്ഞാറന്‍ ഖാസി ഹില്‍സ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it