കൗണ്ട് ഡൗണ്‍ തുടങ്ങി; ചന്ദ്രയാന്‍-മൂന്ന് വിക്ഷേപണം നാളെ
ശ്രീഹരിക്കോട്ട: ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന ചന്ദ്രയാന്‍-മൂന്ന് വിക്ഷേപണത്തിന് സജ്ജമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് ചന്ദ്രയാന്‍-മൂന്ന് വിക്ഷേപിക്കും. ഇതിനുമുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമായതോടെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റും നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണിനാണ് തുടക്കമായത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം-മൂന്ന് റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍-മൂന്ന് കുതിച്ചുയരുക. എല്‍വിഎമ്മിന്റെ ഏഴാമത്തെ ദൗത്യമാണിത്. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന പദവി ഇന്ത്യയ്ക്കു ലഭിക്കും. അമേരിക്ക, ചൈന, സോവിയറ്റ് യൂനിയന്‍ എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച രാജ്യങ്ങള്‍. ചന്ദ്രയാന്‍-മൂന്ന് നാളെ വിക്ഷേപിക്കാനിരിക്കെ ഐഎസ്ആര്‍ഒയിലെ ശാസ്ത്ര സംഘം വ്യാഴാഴ്ച രാവിലെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ചന്ദ്രയാന്‍-മൂന്ന് പേടകത്തിന്റെ മിനിയേച്ചര്‍ മാതൃകയുമായാണ് ശാസ്ത്രജ്ഞര്‍ തിരുപ്പതിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയത്.
2019ലെ ചന്ദ്രയാന്‍-രണ്ട് ദൗത്യം പരാജയപ്പെട്ടത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. ഇത് കണക്കിലെടുത്ത് കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാന്‍-മൂന്നില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. സുഗമമായി ലാന്‍ഡ് ചെയ്യാന്‍ ലാന്‍ഡറിന്റെ കാല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ സൗരോര്‍ജ പാനലുകളും പേടകത്തില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും ചില ഘടകങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍പ്പോലും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
RELATED STORIES
യുവാവിന്റെ മൃതദേഹം കവുങ്ങില്‍ കെട്ടിയ നിലയില്‍; കൊലപാതകമെന്ന് നിഗമനം,...
5 Sep 2024 4:50 AM GMT8 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; വിശദമായി അറിയാം
16 July 2024 3:48 PM GMTഓഫ് റോഡ് ട്രക്കിങ്; ഇടുക്കിയില്‍ 27 വാഹനങ്ങള്‍ മലമുകളില്‍ കുടുങ്ങി
13 July 2024 6:56 AM GMTകനത്ത മഴ; ഇടുക്കിയിലും നാളെ സ്കൂള്‍ അവധി
26 Jun 2024 3:30 PM GMTപ്രമുഖ പണ്ഡിതന് കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി അന്തരിച്ചു
17 May 2024 11:37 AM GMTഇടുക്കിയില്‍ കാറിനുള്ളില്‍ മൂന്നംഗ കുടുംബം മരിച്ചനിലയില്‍
16 May 2024 10:02 AM GMT