Sub Lead

കൊറോണ വൈറസ് വാക്‌സിന്റെ ക്ലിനിക്കല്‍ പരിശോധന ഇന്ന് ആരംഭിക്കുമെന്ന് യുഎസ്

പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ആദ്യ വ്യക്തിക്ക് തിങ്കളാഴ്ച പരീക്ഷണ വാക്‌സിന്‍ നല്‍കും.

കൊറോണ വൈറസ് വാക്‌സിന്റെ ക്ലിനിക്കല്‍ പരിശോധന ഇന്ന് ആരംഭിക്കുമെന്ന് യുഎസ്
X

വാഷിങ്ടണ്‍: പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രൂപകല്‍പ്പന ചെയ്ത വാക്‌സിന്‍ പരിശോധന വിധേയമാക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് യുഎസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ആദ്യ വ്യക്തിക്ക് തിങ്കളാഴ്ച പരീക്ഷണ വാക്‌സിന്‍ നല്‍കും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആണ് പരീക്ഷണത്തിന് ധനസഹായം നല്‍കുന്നത്. സിയാറ്റലിലെ കൈസര്‍ പെര്‍മനന്റ് വാഷിംഗ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരീക്ഷണം നടക്കുന്നത്. വാക്‌സിന്‍ പൂര്‍ണ്ണമായും സാധൂകരിക്കാന്‍ ഒരു വര്‍ഷം മുതല്‍ 18 മാസം വരെ എടുക്കുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തും മോഡേണ ഇന്‍ക് എന്നിവ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ആരോഗ്യവാന്‍മാരായ 45 സന്നദ്ധ പ്രവര്‍ത്തകരിലാണ് പരിശോധിക്കുന്നത്. കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ലോകമെമ്പാടുമുള്ള ഡസന്‍ കണക്കിന് ഗവേഷണ ഗ്രൂപ്പുകള്‍ ഇതിനെതിരായ വാക്‌സിന്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസ് മൂലം 156,000ല്‍ അധികം ആളുകള്‍ രോഗബാധിതരായി. 6000ത്തോളം ആളുകള്‍ മരിച്ചു. യുഎസില്‍ മാത്രം 50ല്‍ അധികം പേര്‍ മരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നേരിയ രോഗമുള്ളവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കും. കൂടുതല്‍ കഠിനമായ രോഗമുള്ളവര്‍ സുഖം പ്രാപിക്കാന്‍ മൂന്ന് ആഴ്ച മുതല്‍ ആറ് ആഴ്ച വരെ എടുത്തേക്കാം.

Next Story

RELATED STORIES

Share it