Sub Lead

കൊറോണയ്‌ക്കെതിരായ റഷ്യന്‍ വാക്‌സിന്‍: ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് സിസിഎംബി മേധാവി

ആവശ്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വാക്‌സിന്റെ സുരക്ഷയും കൊവിഡിനെതിരെയുള്ള ഫലപ്രാപ്തിയും ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്ന് സിഎസ്‌ഐആറിനു കീഴിലുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യൂലാര്‍ ബയോളജി (സിസിഎംബി)യിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സമാനമായി ലോകാരോഗ്യ സംഘടനയും സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു.

കൊറോണയ്‌ക്കെതിരായ റഷ്യന്‍ വാക്‌സിന്‍: ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് സിസിഎംബി മേധാവി
X

ന്യൂഡല്‍ഹി: ലോകത്ത് ആദ്യമായി മഹാമാരിയായ കൊവിഡ് 19ന് വാക്‌സിന്‍ വികപ്പിച്ചെന്ന റഷ്യന്‍ അവകാശവാദത്തിന് പിന്നാലെ വാക്‌സിന്റെ സുരക്ഷയിലും വൈറസിനെതിരായ ഫലപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ച് ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരും.

ആവശ്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വാക്‌സിന്റെ സുരക്ഷയും കൊവിഡിനെതിരെയുള്ള ഫലപ്രാപ്തിയും ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്ന് സിഎസ്‌ഐആറിനു കീഴിലുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യൂലാര്‍ ബയോളജി (സിസിഎംബി)യിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സമാനമായി ലോകാരോഗ്യ സംഘടനയും സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു.

കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യ വാക്‌സിന്‍ തന്റെ രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ആളുകള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ റഷ്യന്‍ വാക്‌സിന്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു സിസിഎംബി ഡയറക്ടര്‍ രാകേഷ് കെ മിശ്രയുടെ പ്രതികരണം.

'വാക്‌സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും ഇപ്പോഴും അജ്ഞാതമാണ്. അവര്‍ ശരിയായ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഒഴിവാക്കി. അതുകൊണ്ട് വാക്‌സിന്‍ സ്വീകരിച്ച ജനങ്ങള്‍ക്ക് വൈറസ് ബാധയുണ്ടാകുന്നുണ്ടോ എന്നറിയാന്‍ ഒരു രണ്ട് മാസം കൂടി കാത്തിരിക്കണം.' അദ്ദേഹം വ്യക്തമാക്കി.

റഷ്യ വന്‍തോതില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയതായി തോന്നുന്നില്ലെന്നും അങ്ങനെയെങ്കില്‍ അവര്‍ വിശദാംശങ്ങള്‍ പുറത്തു വിടണമെന്നും നിങ്ങള്‍ക്കിത് രഹസ്യമായി സൂക്ഷിക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

വാക്‌സിന്‍ ജനങ്ങളിലേക്ക് പോകുന്നതിനുമുമ്പ് ഏതു രാജ്യമാണെങ്കിലും ശരിയായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തണമെന്നും പരിശോധനാഫലങ്ങള്‍ പുറത്തു വിടാത്തത് മോശമാണെന്നും അദ്ദേഹം പറഞ്ഞു.

'റഷ്യന്‍ വാക്‌സിന്‍ സുരക്ഷിതമല്ല, ഒന്നും രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെ വാക്‌സിന്‍ പുറത്തിറക്കുന്നത് സാധാരണഗതിയില്‍ ഒരു രാജ്യത്തും അനുവദിക്കരുതെന്നും വാക്‌സിന്‍ ഗവേഷണം വേഗത്തിലാക്കുന്നതിന് റഷ്യ പുതിയ നിയമം കൊണ്ടുവന്നതായി സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ മുന്‍നിര ഗവേഷണ ഓര്‍ഗനൈസിങ് കേന്ദ്രമാണ് സിസിഎംബി. ഇന്ത്യയില്‍ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഒന്ന്, രണ്ട് ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണെന്നും ആഗസ്ത് അവസാനമോ സെപ്തംബറിലോ വാക്‌സിന്‍ പരീക്ഷണഫലം പുറത്തു വരുമെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയിച്ചാലും അതില്‍ അതിശയിക്കാനില്ലെന്നും മൂന്നാം ഘട്ട പരീക്ഷണമാണ് ഏറെ നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സ്പുട്‌നിക് -v തന്റെ മക്കളില്‍ഓരാളില്‍ കുത്തിവച്ചതായും അവള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it