Sub Lead

കൊവിഡ്: തമിഴ്‌നാട് ലോക്ക് ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി

കൊവിഡ്: തമിഴ്‌നാട് ലോക്ക് ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി
X

ചെന്നൈ: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തി ലോക്ക് ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി. അതേസമയം, ചെന്നൈ ഉള്‍പ്പെടെ 27 ജില്ലകളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് 19 സംബന്ധിച്ച് ജില്ല തിരിച്ചുള്ള വിശകലനത്തിന് ശേഷം പുതിയ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. 27 ജില്ലകളിലെ ഐടി/ഐടിഇഎസ് മേഖലകള്‍ക്ക് 20 ശതമാനം ജീവനക്കാരുമായോ അല്ലെങ്കില്‍ പരമാവധി 10 പേരോ എന്ന നിലയില്‍ ഓഫിസ് പ്രവര്‍ത്തിപ്പിക്കാം. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് ഭരണപരവും പ്രവേശന സംബന്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സലൂണുകള്‍, സ്പാകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ രാവിലെ 6 മുതല്‍ വൈകീട്ട് 5 വരെ തുറക്കാം. എന്നാല്‍ ഒരേസമയം 50 ശതമാനം ഉപഭോക്താക്കളേ പാടുള്ളൂ.

ഗാര്‍ഹിക ഉപകരണങ്ങളായ മിക്‌സികള്‍, ഗ്രൈന്‍ഡറുകള്‍, ടെലിവിഷനുകള്‍ എന്നിവയുടെ വില്‍പ്പനയും സേവനവും രാവിലെ 9 നും ഉച്ചയ്ക്ക് 2 നും ഇടയില്‍ അനുവദിക്കും. ഒപ്റ്റിഷ്യന്‍ ഷോപ്പുകളും സേവന കേന്ദ്രങ്ങളും മൊബൈല്‍ ഫോണുകളുടെ വില്‍പ്പനയും സേവനവും രാവിലെ 9 നും 2 നും ഇടയില്‍ അനുവദിക്കും. സര്‍ക്കാര്‍ ഏജന്‍സികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിയന്ത്രിക്കുന്ന പാര്‍ക്കുകളും സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളും രാവിലെ 6 നും 9 നും ഇടയില്‍ തുറക്കാന്‍ അനുവദിക്കും. എന്നാല്‍, നടത്തം മാത്രമേ വ്യായാമം അവനുവദിക്കൂ.

Coronavirus | Tamil Nadu extends lockdown till June 21


Next Story

RELATED STORIES

Share it