Sub Lead

കൊറോണ വൈറസ്: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ ചൈനയിലേക്ക്

നിലവില്‍ വുഹാനില്‍ 325 ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നത്. അതില്‍ വൈറസ് ബോധയറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും.

കൊറോണ വൈറസ്: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ ചൈനയിലേക്ക്
X

ന്യൂഡല്‍ഹി: കാറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ വിമാനം ഇന്ന് ചൈനയിലേക്ക് പുറപ്പെടും. 16 ജീവനക്കാരുമായിട്ടാണ് വിമാനം വുഹാനിലേക്ക് പറക്കുന്നത്. രണ്ട് ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ സംഘവും വിമാനത്തിലുണ്ടാകും. വിദ്യാര്‍ഥികളടക്കം 600 ഇന്ത്യക്കാര്‍ ഇതുവരെ ബെയ്ജിംഗിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി മുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രത്യേക വിമാനം എത്തിച്ചു.

നിലവില്‍ വുഹാനില്‍ 325 ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നത്. അതില്‍ വൈറസ് ബോധയറ്റവരെ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും. മാസ്‌കുകള്‍,കയ്യുറകള്‍, മരുന്നുകള്‍ എന്നിവ കരുതും. ഓരോ സീറ്റിലും ഭക്ഷണവും വെള്ളവും നല്‍കും.

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 18 രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം.

Next Story

RELATED STORIES

Share it