Sub Lead

കൊവിഡ് 19; ഒളിംപിക്‌സില്‍ നിന്നും കാനഡ പിന്‍വാങ്ങി

സ്വര്‍ണ്ണമെഡലുകളെക്കാള്‍ പ്രധാന്യം ജനങ്ങളുടെ ജീവനാണെന്ന് കുറിച്ച് കൊണ്ട് ട്വിറ്ററിലൂടെയാണ് കാനഡ പിന്‍വാങ്ങുന്ന വിവരം അറിയിച്ചത്.

കൊവിഡ് 19; ഒളിംപിക്‌സില്‍ നിന്നും കാനഡ പിന്‍വാങ്ങി
X
ഒട്ടാവ: 2020 ഒളിംപിക്‌സില്‍ നിന്നും കാനഡ പിന്‍വാങ്ങി. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ടോക്കിയോ ഒളിംപിക്‌സിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാനഡ പിന്‍വാങ്ങിയത്. സ്വര്‍ണ്ണമെഡലുകളെക്കാള്‍ പ്രധാന്യം ജനങ്ങളുടെ ജീവനാണെന്ന് കുറിച്ച് കൊണ്ട് ട്വിറ്ററിലൂടെയാണ് കാനഡ പിന്‍വാങ്ങുന്ന വിവരം അറിയിച്ചത്.

ഒളിംപിക്‌സ് മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2021ലേക്ക് മാറ്റാനാണ് ആലോചനയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 2021 ഒളിംപിക്‌സിനായി ഞങ്ങള്‍ തയ്യാറെടുക്കുകയാണെന്നും കാനഡ ട്വിറ്ററില്‍ കുറിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ ഒളിംപിക്‌സ് മാറ്റുന്നതിനെ കുറിച്ചുള്ള തീരുമാനത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. 1940ല്‍ രണ്ടാം ലോക മഹായുദ്ധ സമയത്ത് ഒളിംപിക്‌സ് ആദ്യമായി ഒളിംപിക്‌സ് മാറ്റിയിരുന്നു. അന്നും ടോക്കിയോ ആയിരുന്നു വേദി.


Next Story

RELATED STORIES

Share it