കൊവിഡ് 19; ഷൂട്ടിങ് ലോകകപ്പ് ഉപേക്ഷിച്ചു
BY BSR6 April 2020 4:10 PM GMT

X
BSR6 April 2020 4:10 PM GMT
ന്യൂഡല്ഹി: കൊറോണാ വൈറസ് ബാധ രാജ്യത്ത് വര്ധിച്ചുവരുന്ന സാഹചര്യത്തില് ഡല്ഹി ആതിഥേയത്വം വഹിക്കേണ്ട ഷൂട്ടിങ് ലോകകപ്പ് ഉപേക്ഷിച്ചു. ഇന്റര്നാഷനല് ഷൂട്ടിങ് സ്പോര്ട്ട് ഫെഡറേഷനും നാഷനല് റൈഫിള് അസോസിയേഷന് ഓഫ് ഇന്ത്യയും ചേര്ന്നാണ് ടൂര്ണമെന്റ് ഉപേക്ഷിച്ച കാര്യം അറിയിച്ചത്. നേരത്തേ മാര്ച്ച് 15-26 വരെ നടക്കേണ്ടിയിരുന്ന ടൂര്ണമെന്റ് ഇന്ത്യയില് കൊറോണ കണ്ടെത്തിയതിനെ തുടര്ന്ന്് മെയ് മാസത്തേക്ക് മാറ്റിയിരുന്നു. റൈഫിള് ആന്റ് പിസ്റ്റള് മല്സരം മെയ് മാസത്തിലും ഷൂട്ട് ഗണ് മല്സരം ജൂണിലും നടത്താനാണ് തീരുമാനിച്ചിരുന്നത്. ഡല്ഹിയിലും കൊറോണ പടര്ന്ന് പിടിക്കുന്നതിനാല് മല്സരങ്ങള് ഒഴിവാക്കാന് അസോസിയേഷന് നിര്ബന്ധിതരാവുകയായിരുന്നുവെന്ന് അധികൃതര് വ്യക്തമാക്കി.
Next Story
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTനിര്മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില് മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില് ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില് കുടുങ്ങി ഐഎസ്ഐക്ക് നിര്ണായക വിവരങ്ങള് ചോര്ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMT