Sub Lead

കൊറോണ: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 110 ആയി ഉയര്‍ന്നു

ഉത്തരാഖണ്ഡില്‍ ആദ്യ കേസും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊറോണ: രാജ്യത്ത് രോഗബാധിതരുടെ  എണ്ണം 110 ആയി ഉയര്‍ന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയര്‍ന്നതായി ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉത്തരാഖണ്ഡില്‍ ആദ്യ കേസും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഡല്‍ഹിയിലും കര്‍ണാടകയിലും മരിച്ച രണ്ടു പേരും ഇതില്‍ ഉള്‍പ്പെടും.

അടുത്തിടെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍നിന്നുള്ള 76കാരന്‍ ചൊവ്വാഴ്ചയും കൊറോണ വൈറസ്് സ്ഥിരീകരിച്ച ഡല്‍ഹിയിലെ 68 കാരി വെള്ളിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.


ഉത്തരാഖണ്ഡ് ആദ്യ കേസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഡല്‍ഹിയില്‍ ഇതുവരെ ഏഴ് പോസിറ്റീവ് കേസുകളും ഉത്തര്‍പ്രദേശില്‍ 12 കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ ആറും മഹാരാഷ്ട്രയില്‍ 32ഉം, ലഡാക്കില്‍ മൂന്നും ജമ്മു കശ്മീരില്‍ രണ്ടും കൊറോണ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

തെലങ്കാനയില്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌പ്പോള്‍ രാജസ്ഥാനില്‍ രണ്ടു കേസുകളും തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഒരു കേസ് വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 22 പേരിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ രോഗം മാറിയതിനെതുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തിരുന്നു. സ്ഥിരീകരിച്ച കേസുകളില്‍ 17 വിദേശികളും ഉള്‍പ്പെടും. 16 ഇറ്റാലിയന്‍ വിനോദസഞ്ചാരികളും ഒരു കാനഡക്കാരനുമാണ് ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it