ഡല്‍ഹിയില്‍ 85 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കൊവിഡ്
BY BSR6 May 2020 7:28 PM GMT

X
BSR6 May 2020 7:28 PM GMT
ന്യൂഡല്‍ഹി: 85 ബിഎസ്എഫ് ജവാന്‍മാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിക്കപ്പെട്ട സൈനികരുടെ എണ്ണം 154 ആയി. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ക്രമസമാധാനപാലനത്തിനു നിയോഗിക്കപ്പെട്ടവരിലാണ് കൂടുതലായും കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയിലെ
ജാമിഅ, ചാന്ദ്‌നി മഹല്‍ എന്നിവിടങ്ങളില്‍ ക്രമസമാധാന ചുമതലകള്‍ക്കായി വിന്യസിച്ച 60ലേറെ സൈനികര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 30 ഓളം പേരെ ഇപ്പോള്‍ രാജസ്ഥാനിലെ ജോധ്പൂരിലേക്കു മാറ്റി. സേനയുടെ ക്വാറന്റൈല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഗ്രേറ്റര്‍ നോയിഡയിലെ സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്‌സി(സിഎപിഎഫ്)ന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വരെ 69 ബിഎസ്എഫ് ജവാന്‍മാര്‍ക്കാണ് രോഗം കണ്ടെത്തിയത്. പുതിയ കേസുകള്‍ കൂടി ഉള്‍പ്പെടെ ആകെ 154 കേസുകളായി.
Next Story
RELATED STORIES
ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില് പോസ്റ്റ്; ഡല്ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMTഗ്യാന്വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും...
18 May 2022 4:21 PM GMT'പൊതുപ്രവര്ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത്...
18 May 2022 4:09 PM GMT'കുത്തബ് മിനാര് സൂര്യനെ നിരീക്ഷിക്കാന് വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMTരാജസ്ഥാനില് കോണ്ഗ്രസ് എംഎല്എ രാജിവച്ചു, മുഖ്യമന്ത്രി ഗെലോട്ടിന്റെ...
18 May 2022 4:02 PM GMTത്രിപുരയില് പത്രപ്രവര്ത്തകന് ലോക്കപ്പില് ക്രൂരപീഡനം; പോലിസുകാരന്...
18 May 2022 3:54 PM GMT