- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ: കുട്ടികളും പ്രായമേറിയവരും പള്ളിയില്‍ പോവേണ്ടെന്ന് മതവിധി
രോഗബാധ തടയുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശരീഅത്തിനു നിരക്കുന്നതല്ലെന്നും കൗണ്‍സിലിന്റെ 2020ലെ പതിനൊന്നാം നമ്പര്‍ ഫത്‌വ വ്യക്തമാക്കി

ദുബയ്: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലെന്നോണം കുട്ടികളും പ്രായമേറിയവരും പ്രാര്‍ഥനയ്ക്ക് പള്ളിയില്‍ പോവേണ്ടതില്ലെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍ മതവിധി പുറപ്പെടുവിച്ചു. പൊതു ആരോഗ്യ സുരക്ഷ പരിഗണിച്ച് രാജ്യത്തെ എല്ലാ കാര്യാലയങ്ങളും കോവിഡ് 19 വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ഫത്‌വാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മതരംഗത്തെ ഉത്തരാവാദപ്പെട്ടവര്‍ രോഗ പ്രതിരോധത്തിനായി ആരോഗ്യ മേഖലയിലുള്ളവര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗബാധ തടയുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശരീഅത്തിനു നിരക്കുന്നതല്ലെന്നും കൗണ്‍സിലിന്റെ 2020ലെ പതിനൊന്നാം നമ്പര്‍ ഫത്‌വ വ്യക്തമാക്കി. രോഗം ബാധിച്ചവരോ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരോ പൊതുസ്ഥലങ്ങളില്‍ പോവുന്നതിനും പണ്ഡിതര്‍ വിലക്കേര്‍പ്പെടുത്തി.
പള്ളികളിലെ സംഘടിത നമസ്‌കാരത്തിനോ വെള്ളിയാഴ്ചയിലെ പ്രാര്‍ഥനയ്‌ക്കോ റമദാനിലെ രാത്രി നമസ്‌കാരത്തിനോ പെരുന്നാള്‍ നമസ്‌കാരത്തിനോ ഇവര്‍ ആരാധനാലയങ്ങളില്‍ പോവരുത്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും ഇത് മുഖവിലയ്‌ക്കെടുക്കണം. വെള്ളിയാഴ്ച പള്ളിയില്‍ പോവുന്നതിനു പകരം വീട്ടിലോ താമസ സ്ഥലത്തോ ദുഹ്ര്‍(ഉച്ച) നമസ്‌കാരം നിര്‍വഹിക്കുകയാണ് ചെയ്യേണ്ടതെന്നും ഫത്‌വയിലുണ്ട്. രോഗബാധയുള്ളതായി സംശയിക്കപ്പെടുന്നവര്‍ പ്രത്യേക പരിചരണ മുറിയില്‍ കഴിയുകയാണ് വേണ്ടത്. മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനുള്ള ഈ പ്രതിരോധ പ്രക്രിയയിലും വീഴ്ച വരുത്തരുത്. ശുചിത്വം ഇസ് ലാമിക സംസ്‌കാരത്തിന്റെ ഭാഗമാണ്. കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടവിട്ട് കഴുകേണ്ടതിന്റെ പ്രാധാന്യം പണ്ഡിതര്‍ എടുത്തുകാട്ടിയത് 'ഉറങ്ങിയുണര്‍ന്നവന്‍ കൈകള്‍ മൂന്നു തവണ ശുചീകരിക്കട്ടെ' എന്ന പ്രവാചക വചനം ഉദ്ധരിച്ചായിരുന്നു. പരസ്പരം ഹസ്തദാനം നടത്തുന്നതിനും ആശ്ലേഷിക്കുന്നതിനും രോഗ പശ്ചാത്തലത്തില്‍ നിയന്ത്രണവും പുതിയ മതവിധി നിര്‍ദേശിക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















