Sub Lead

കൊ റോ ന അഥവാ 'കൊയീ റോഡ് പര്‍നാ നിക് ലേ'(ഒരാളും റോഡിലിറങ്ങരുത്)

വീടിന് മുന്നില്‍ ഒരു ലക്ഷ്മണരേഖ വരയ്ക്കൂ. അവിടെ മാത്രം നില്‍ക്കൂ.

കൊ റോ ന അഥവാ കൊയീ റോഡ് പര്‍നാ നിക് ലേ(ഒരാളും റോഡിലിറങ്ങരുത്)
X

ന്യൂഡല്‍ഹി: ലോകം ഭീതിയിലാണ്ടുപോയ മഹാമാരി കൊറോണയെ നേരിടാന്‍ ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയപ്പോള്‍ കൊറോണയ്ക്ക് ഹിന്ദിഭാഷയില്‍ പുതിയൊരു അര്‍ഥതലം കൂടി നല്‍കിയിരിക്കുകയാണ്. കൊ റോ ന അഥവാ 'കൊയീ റോഡ് പര്‍ നാ നിക് ലേ'(ഒരാളും റോഡിലിറങ്ങരുത്) എന്ന പ്ലക്കാര്‍ഡുമായാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ആരും വീടിന് പുറത്തിറങ്ങരുത്. കൈ കൂപ്പി ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. വീടിന് മുന്നില്‍ ഒരു ലക്ഷ്മണരേഖ വരയ്ക്കൂ. അവിടെ മാത്രം നില്‍ക്കൂ. ഇക്കാലത്തെയും നമ്മള്‍ അതിജീവിക്കും. വലിയ കാലയളവിലേക്കാണ് ലോക്ക് ഡൗണെന്നറിയാം. പക്ഷേ, സര്‍ക്കാര്‍ കൂടെയുണ്ട്. നിങ്ങള്‍ ആരോഗ്യം പാലിക്കൂ. എല്ലാവര്‍ക്കും നന്ദി എന്നു പറഞ്ഞാണ് നരേന്ദ്രമോദി പ്രസ്താവന അവസാനിപ്പിച്ചത്.

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിലെ 10 പ്രധാന ഭാഗങ്ങള്‍

1. കൊറോണ എന്നാല്‍ 'കോയി റോഡ് പര്‍ ന നിക് ലേ(ഒരാള്‍ പോലും റോഡുകളില്‍ ഇറങ്ങരുത്).

2. നിങ്ങളുടെ വാതിലില്‍ നിന്ന് ഒരു പടി, 'ലക്ഷ്മണ്‍ രേഖ' എന്നതിനപ്പുറം, ഈ മാരകരോഗം നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരും.

3. ഇന്ന് രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് രാജ്യത്തുടനീളം പൂര്‍ണമായ ലോക്ക്ഡൗണ്‍ ഉണ്ടാവും.

4. ആദ്യം ജീവന്‍, മറ്റെല്ലാം പിന്നാലെ

5. ഒരു പൊതു ആവശ്യത്തിനായി ഇന്ത്യക്കാര്‍ക്ക് ഒന്നിക്കാന്‍ കഴിയുമെന്ന് ഒരു ദിവസത്തെ 'ജനത കര്‍ഫ്യൂ' തെളിയിച്ചു.

6. കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏക മാര്‍ഗം സാമൂഹിക അകലം മാത്രമാണ്.

7. സാമൂഹ്യ അകലം രോഗികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുള്ളതാണ്, പ്രധാനമന്ത്രിക്ക് പോലും.

8. ഒരൊറ്റ വീഴ്ചയ്ക്ക് ഊഹിക്കാനാകാത്ത വ്യാപ്തിയുണ്ടാവും.

9. കൊറോണ വൈറസിനെതിരേ പോരാടാന്‍ കേന്ദ്രം 15,000 കോടി രൂപ അനുവദിച്ചു.

10. അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നു.




Next Story

RELATED STORIES

Share it