വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം അസ്വീകാര്യം: അലഹബാദ് ഹൈക്കോടതി
ജന്മം കൊണ്ട് മുസ്‌ലിമായ ഹരജിക്കാരി ഹിന്ദു യുവാവിനെ വിവാഹം കഴിക്കുന്നതിനായി വിവാഹത്തിന്റെ ഒരു മാസം മുമ്പാണ് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.
BY SRF31 Oct 2020 5:33 AM GMT

X
SRF31 Oct 2020 5:33 AM GMT
ലക്‌നോ: വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം അസ്വീകാര്യമെന്ന് അലഹാബാദ് ഹൈക്കോടതി.വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിന് ശേഷം പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമക്കിയത്.
ജന്മം കൊണ്ട് മുസ്‌ലിമായ ഹരജിക്കാരി ഹിന്ദു യുവാവിനെ വിവാഹം കഴിക്കുന്നതിനായി വിവാഹത്തിന്റെ ഒരു മാസം മുമ്പാണ് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. ഈ മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഈ വര്‍ഷം ജൂണ്‍ 29നായിരുന്നു മതംമാറ്റം. ജൂലൈ 31ന് ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു ആചാര പ്രകാരം നടന്നു. ഇത് വ്യക്തമാക്കുന്നത് മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമായിരുന്നുവെന്നാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി നിരീക്ഷിച്ചു. ഹരജിക്കാര്‍ അവരുടെ പ്രദേശത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു.മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അഞ്ജലി മിശ്രയെന്ന ഹിന്ദു യുവതി വിവാഹം കഴിക്കുന്നതിനായി നൂര്‍ജഹാന്‍ ബീഗം എന്ന പേര് സ്വീകരിച്ച് മുസ്‌ലിമായി മാറി സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഈ വിധി.
Next Story
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT