Sub Lead

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരേ കരസേനാ മേധാവി

അക്രമത്തിലേക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടതെന്നും ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരേ കരസേനാ മേധാവി
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനെതിരേ വിമര്‍ശനവുമായി കരസേന മേധാവി ബിപിന്‍ റാവത്ത്. അക്രമത്തിലേക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടതെന്നും ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. ഇത്തരത്തില്‍ സര്‍വകലാശാലകളിലെയും കോളജുകളിലെയുമൊക്കെ വിദ്യാര്‍ത്ഥികള്‍ അക്രമവും തീവെപ്പും നടത്താന്‍ വലിയൊരു വിഭാഗം ജനങ്ങളെ നയിക്കുന്നത് നമ്മള്‍ കണ്ടു. നേതൃത്വമെന്നത് ഇതല്ലെന്നും റാവത്ത് പറഞ്ഞു.ഡിസംബര്‍ 31ന് വിരമിക്കുന്ന ബിപിന്‍ റാവത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഇതാദ്യമായാണ്.

രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളില്‍ 20 ല്‍ അധികം പേര്‍ക്ക് ഇതുവരെ ജീവഹാനി നേരിടുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതായാണ് റിപോര്‍ട്ട്. അതേസമയം, റാവത്തിന്റെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും എഐഎംഐഎം നേതാവ് ചീഫ് അസദുദ്ദീന്‍ ഉവൈസിയും രംഗത്ത് വന്നു.

Next Story

RELATED STORIES

Share it