Sub Lead

വിവാദ സിലബസ് പഠിപ്പിക്കില്ല, മാറ്റങ്ങളോടെ അടുത്ത സെമസ്റ്ററില്‍ ഉള്‍പ്പെടുത്തും: കണ്ണൂര്‍ വിസി

സിലബസില്‍ പോരായ്മകളുണ്ടായിരുന്നു എന്ന വിദഗ്ധ സമിതി റിപോര്‍ട്ട് പ്രകാരമാണ് നടപടി. ഈ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ വരുത്തി നാലാം സെമസ്റ്ററില്‍ പേപ്പര്‍ ഉള്‍പ്പെടുത്തുമെന്നും വിസി അറിയിച്ചു. സെപ്റ്റംബര്‍ 29ന് ചേരുന്ന അക്കാദമിക് കൗണ്‍സിലിലായിരുക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ സിലബസ് പഠിപ്പിക്കില്ല, മാറ്റങ്ങളോടെ അടുത്ത സെമസ്റ്ററില്‍ ഉള്‍പ്പെടുത്തും: കണ്ണൂര്‍ വിസി
X

കണ്ണൂര്‍: സര്‍വകലാശാല പിജി സിലബസില്‍ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങളടങ്ങുന്ന പേപ്പര്‍ പഠിപ്പിക്കില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. മുന്നാം സെമസ്റ്ററില്‍ നിന്ന് പേപ്പര്‍ ഒഴിവാക്കും. സിലബസില്‍ പോരായ്മകളുണ്ടായിരുന്നു എന്ന വിദഗ്ധ സമിതി റിപോര്‍ട്ട് പ്രകാരമാണ് നടപടി. ഈ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ വരുത്തി നാലാം സെമസ്റ്ററില്‍ പേപ്പര്‍ ഉള്‍പ്പെടുത്തുമെന്നും വിസി അറിയിച്ചു. സെപ്റ്റംബര്‍ 29ന് ചേരുന്ന അക്കാദമിക് കൗണ്‍സിലിലായിരുക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സിലബസ് വിവാദമായ പശ്ചാത്തലത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ പേപ്പര്‍ പഠിപ്പിക്കേണ്ട എന്നാണ് സര്‍വ്വകലാശാല തീരുമാനം. 90 ദിവസം മാത്രമാണ് ഇനി മൂന്നാം സെമസ്റ്റര്‍ അവസാനിക്കാന്‍ ബാക്കിയുള്ളതെന്നിരിക്കെ വിവാദ പേപ്പറിന് പകരം പഴയ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്ന കണ്ടംപററി പൊളിറ്റിക്കല്‍ തിയറി തന്നെയായിരിക്കും ഇത്തവണയും പഠിപ്പിക്കുക.

സവര്‍ക്കറുടെയും ഗോള്‍ വര്‍ക്കറുടെയും പുസ്തകങ്ങള്‍ പല സര്‍വകലാശാലകളിലും പഠിപ്പിക്കുന്നുണ്ടെന്നിരിക്കെ കാവിവല്‍ക്കരണമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു സമിതി റിപോര്‍ട്ടിലെ കണ്ടെത്തല്‍.

അതേസമയം, പൊളിറ്റിക്കല്‍ ആന്റ് ഗവേണന്‍സ് വിഷയത്തില്‍ ഗവേണന്‍സിന് പ്രാധാന്യം നല്‍കിയില്ല എന്നതടക്കം പോരായ്മകള്‍ സിലബസിലുള്ളതായും സിലബസ് സന്തുലിതമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it