ലഹരിമരുന്ന് മാഫിയകളെ നിയന്ത്രിക്കണം:പിഡിപി
വിദ്യാര്‍ഥികളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യംവെച്ച് വന്‍ ലഹരിമരുന്ന് മാഫിയകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബസ്റ്റാന്റ് പരിസരങ്ങള്‍,സ്‌കൂള്‍ കോളജ് പരിസരങ്ങള്‍,അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിള്‍ ഉള്‍പ്പെടെ ലഹരി മാഫിയാ സംഘങ്ങള്‍ കയ്യടക്കുകയാണ്

കോഴിക്കോട്: ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സാമൂഹിക അരാജകത്വത്തിനും കാരണമാകുന്ന നിലയില്‍ കേരളത്തില്‍ വ്യാപകമാകുന്ന ലഹരി മരുന്ന് മാഫിയകളെ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യംവെച്ച് വന്‍ ലഹരിമരുന്ന് മാഫിയകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബസ്റ്റാന്റ് പരിസരങ്ങള്‍,സ്‌കൂള്‍ കോളജ് പരിസരങ്ങള്‍,അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിള്‍ ഉള്‍പ്പെടെ ലഹരി മാഫിയാ സംഘങ്ങള്‍ കയ്യടക്കുകയാണ്. ആകര്‍ഷകമായ പേരുകളിലും വ്യത്യസ്ത രൂപങ്ങളിലും ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. പെണ്‍കുട്ടികളെ ലക്ഷ്യംവെച്ച് പോലും ലഹരി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എറണാകുളത്ത് കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ അക്രമകാരികളായതിന് പിന്നിലും ലഹരിയുടെ സ്വാധീനമുണ്ട്.
നിരവധി അതിഥി തൊഴിലാളികള്‍ ഈ മാഫിയയുടെ വിതരണക്കാരായും പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ചങ്ങനാശ്ശേരി തുടങ്ങി സംസ്ഥാനത്തെ നിരവധി സ്ഥലങ്ങള്‍ മാഫിയകളുടെ താവളങ്ങളാണ്. ലഹരിയിലമരുന്ന വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ മാതാപിതാക്കള്‍ വലിയ ആശങ്കയിലാണ്. കോളജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ലഹരി വില്‍പനയും സജീവമാണ് എന്ന് സംശയിക്കണം. പല വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം മറയാക്കി ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുന്നു എന്നും ആക്ഷേപമുണ്ട്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കാമറകളും നിരീക്ഷണങ്ങളും പോലിസ് കാവലും ജനങ്ങളുടെ ജാഗ്രതയും ഈ വിഷയത്തില്‍ അടിയന്തരമായി ഉണ്ടാവേണ്ടതുണ്ട്. സര്‍ക്കാര്‍ അതീവ ശ്രദ്ധയോടെ ഇടപെട്ട് ജില്ലാതലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപം കൊടുത്തും നിലവിലുള്ള ലഹരി വിരുദ്ധ ടീമുകളെ സജീവമാക്കിയും ലഹരിമരുന്ന് വ്യാപനം നിയന്ത്രിക്കണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTമലപ്പുറത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒമ്പതാം ക്ലാസ്...
16 Sep 2023 5:11 AM GMTമഞ്ചേരിയില് ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തില്കഴിഞ്ഞ 82 വയസ്സുകാരിക്ക്...
15 Sep 2023 6:24 AM GMTനിപ രോഗലക്ഷണം; മഞ്ചേരിയില് ഒരാള് നിരീക്ഷണത്തില്, മലപ്പുറം, കണ്ണൂര്‍ ...
13 Sep 2023 2:18 PM GMTമലപ്പുറത്തും നിപ ജാഗ്രത; ഒരാള് നിരീക്ഷണത്തില്
13 Sep 2023 2:15 PM GMTകരുളായിയില് വനത്തില് ഉരുള്പൊട്ടിയെന്നു സംശയം
11 Sep 2023 6:26 PM GMT