കണ്‍സ്യൂമര്‍ഫെഡിന്റെ റമദാന്‍ ഫെസ്റ്റ് കാലം ആഗ്രഹിക്കുന്ന പ്രവൃത്തി: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: റമദാന്‍-വിഷു- ഈസ്റ്റര്‍ ഒന്നിച്ചു വരുന്ന ഏപ്രില്‍ മാസം കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന മേള മാതൃകാപരമാണെന്ന് പൊതുമരാമത്തു ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. ഒരു മാസം നീണ്ടു നില്‍ക്കുന്ന റമദാന്‍ ഫെസ്റ്റ് കോഴിക്കോട് മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കടുത്ത വിലക്കയറ്റത്തിലേക്ക് നാട് നീങ്ങുമ്പോള്‍ കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ അതിനെ പ്രതിരോധിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കുന്ന റമദാന്‍ഫെസ്റ്റില്‍ കാരക്കയും, െ്രെഡഫ്രൂട്ട്‌സും
മറ്റുപഴവര്‍ഗങ്ങളും ഉള്‍പ്പെടുന്ന 'റമദാന്‍ സ്‌പെഷ്യല്‍ കോര്‍ണര്‍' സജ്ജീകരിച്ചിട്ടിട്ടുണ്ട്. വിവിധയിനം കാരക്കകള്‍, ഡ്രൈഫ്രൂട്ടുകള്‍, പഴവര്‍ഗങ്ങള്‍, വിവിധയിനം ബിരിയാണി അരികള്‍, മസാലക്കൂട്ടുകള്‍, നെയ്യ്, ഡാല്‍ഡ, ആട്ട, മൈദ, റവ, പാല്‍, തൈര് തുടങ്ങി നോമ്പുകാലത്ത് ആവശ്യമായ എല്ലായിനങ്ങളും ഇവിടെ ലഭ്യമാകും. നോമ്പുതുറ സ്‌പെഷ്യല്‍ വിഭവങ്ങളും തരിക്കഞ്ഞി പോലുള്ള ലഘു പാനീയങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാകുന്ന റംസാന്‍ സ്‌പെഷ്യല്‍ സ്‌നാക്‌സ്ബാര്‍ ആറാം തിയ്യതി മുതല്‍ ആരംഭിക്കും. ഹോം ഡെലിവറി സൗകര്യത്തിനായി www.consumerfed. എന്ന വെബ്‌സൈറ്റില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
സര്‍ക്കാര്‍ സബ്‌സിഡിയോടെ 13 ഇനം നിത്യോപയോഗസാധനങ്ങള്‍ 30 ശതമാനം മുതല്‍
60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്ന വിഷുഈസ്റ്റര്‍-റമദാന്‍ സഹകരണവിപണി ഏപ്രില്‍ 12 ന് ആരംഭിക്കും. റീജണല്‍ മാനേജര്‍ പി.കെ. അനില്‍കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ വൈ. എം. പ്രവീണ്‍ നന്ദിയും പറഞ്ഞു.
RELATED STORIES
ചൈനയില്‍ പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്‍ന്നു; വാളയാര്‍ ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം;...
10 Aug 2022 2:00 AM GMTമീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില്‍ അന്തിമവാദം
10 Aug 2022 1:54 AM GMT