Sub Lead

കക്കൂസ് നിര്‍മിക്കുന്നത് മസ്തിഷ്‌കജ്വര മരണം ഇല്ലാതാക്കുമെന്ന് യോഗി ആദിത്യനാഥ്

കക്കൂസ് നിര്‍മിക്കുന്നത് മസ്തിഷ്‌കജ്വര മരണം ഇല്ലാതാക്കുമെന്ന് യോഗി ആദിത്യനാഥ്
X

ഗോരഖ്പൂര്‍: കക്കൂസുകള്‍ നിര്‍മിക്കുന്നത് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം ഇല്ലാതാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ സര്‍ക്കാര്‍ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1977 മുതല്‍ 2017 വരെ ഏകദേശം 50000 കുട്ടികള്‍ കിഴക്കന്‍ യുപിയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. എല്ലാവര്‍ഷവും 500-1500 കുട്ടികള്‍ മരണപ്പെടുന്നു. എന്നാല്‍, ഈ വര്‍ഷം 21 മരണങ്ങള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. കൂടുതല്‍ കക്കൂസുകള്‍ നിര്‍മിച്ചതാണ് മരണസംഖ്യ കുറയാന്‍ കാരണം. മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് പൂര്‍ണമായി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കും.

സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ദരിദ്രരെ സര്‍ക്കാര്‍ പദ്ധതികളുമായി സംയോജിപ്പിക്കണം. പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അവര്‍ക്ക് എത്തിക്കുക എന്നതാണ് യഥാര്‍ത്ഥ ദീപാവലി എന്നും അദ്ദേഹം പറഞ്ഞു. 'ഇന്നലെ അയോധ്യ ഒരു അദ്വിതീയ ദീപാവലി ആഘോഷിച്ചു. അയോധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം പണിയാന്‍ പോവുന്നു. രാജ്യത്തെ ജുഡീഷ്യറി ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തു. ഇത് നമ്മുടെ എക്‌സിക്യൂട്ടീവ് നടപ്പാക്കാന്‍ പോവുകയാണെന്നും യോഗി പറഞ്ഞു.

Construction of toilets will soon eliminate encephalitis deaths: CM Adityanath

Next Story

RELATED STORIES

Share it