അയോധ്യയില്‍ വലിയ ക്ഷേത്രം ഉണ്ടായിക്കാണാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആഗ്രഹിക്കുന്നത്: സച്ചിന്‍ പൈലറ്റ്
ആ തീരുമാനം സന്തോഷത്തോടെ നാം ബഹുമാനിക്കണം. ആ വിഷയത്തില്‍ രാഷ്ട്രീയം കളിക്കാതിരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

ദൗസ: അയോധ്യയില്‍ 'വലിയ ക്ഷേത്രം' നിര്‍മിക്കപ്പെടാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Congress wants a "grand temple" to be built in Ayodhya, SC decision acceptable to all, says Rajasthan Deputy Chief Minister Sachin Pilot
— Press Trust of India (@PTI_News) November 22, 2019
ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധിപറഞ്ഞതിനു പിന്നാലെ, രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമാണ് കോണ്‍ഗ്രസ് എന്ന് ദേശീയവക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. ആ തീരുമാനം സന്തോഷത്തോടെ നാം ബഹുമാനിക്കണം. ആ വിഷയത്തില്‍ രാഷ്ട്രീയം കളിക്കാതിരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ലോകം മുന്നോട്ട് പോവുകയാണെന്നും പൈലറ്റ് പറഞ്ഞു.
കഴിഞ്ഞ മുപ്പത് വര്‍ഷമായി അയോധ്യയെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നവര്‍ അത് ആര്‍ക്കും ഗുണംചെയ്യില്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് രാജ്യത്തിന്റെ മാറുന്ന അന്തരീക്ഷത്തിന് തെളിവാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
RELATED STORIES
നര്‍ത്തകിയെ മുംബൈയില്‍നിന്ന് ഛത്തീസ്ഗഡില്‍ ക്ഷണിച്ചുവരുത്തി മൂന്നംഗസംഘം പീഡിപ്പിച്ചു
7 Dec 2019 2:38 AM GMTഞാന്‍ പരമശിവന്, ആര്‍ക്കും എന്നെ തൊടാന്‍ പോലുമാവില്ല; വെല്ലുവിളിച്ച് നിത്യാനന്ദ
7 Dec 2019 1:34 AM GMTസ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത് യുപിയില്‍: പ്രിയങ്ക ഗാന്ധി
7 Dec 2019 1:01 AM GMTബാബരി വിധിക്കെതിരേ 48 സാമൂഹികപ്രവര്‍ത്തകര്‍ സുപ്രിംകോടതിയിലേക്ക്
6 Dec 2019 7:45 PM GMT