Sub Lead

നേതാക്കള്‍ ഇപ്പോഴും കസ്റ്റഡിയില്‍; ജമ്മു കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

ഒരു പാര്‍ട്ടിയുടെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് മേധാവി ജി എ മിര്‍ ആരോപിച്ചു

നേതാക്കള്‍ ഇപ്പോഴും കസ്റ്റഡിയില്‍; ജമ്മു കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്
X

ജമ്മു: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം നേതാക്കള്‍ തടങ്കലില്‍ വച്ചതില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച് കോണ്‍ഗ്രസ്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് മേധാവി ജി എ മിര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ആയിരക്കണക്കിനു പ്രവര്‍ത്തകരും തടങ്കലില്‍ കഴിയുന്ന സാഹചര്യത്തില്‍ ബ്ലോക്ക് വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് (ബിഡിസി) തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തണമായിരുന്നെന്നും മിര്‍ പറഞ്ഞു.

ബിഡിസി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുകയാണെന്നും നേതാക്കള്‍ തടങ്കലില്‍ കഴിയുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെ പങ്കെടുക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഒരു പാര്‍ട്ടിയുടെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബ്ലോക്ക് വികസന കൗണ്‍സില്‍ (ബിഡിസി) തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 24നാണ് നടക്കുന്നത്. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പ്രകാരം പ്രത്യേക പദവി റദ്ദാക്കിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

Next Story

RELATED STORIES

Share it