രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മറിക്കാന്‍ സച്ചിന്‍ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ

ജയ് പൂര്‍(രാജസ്ഥാന്‍): രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ വോട്ട് ചെയ്യന്‍ സച്ചിന്‍ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്തതായി രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിംഗ് മലിംഗ. എന്നാല്‍, തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാണ് ആരോപണമുന്നയിക്കുന്നതെന്നും എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സചിന്‍ പൈലറ്റ് വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചതായും മലിംഗ പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിച്ച ന്യായമായ ആശങ്കകളെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇതില്‍ അതിശയിക്കാനില്ലെന്നും പൈലറ്റ് പറഞ്ഞു. പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ഞാന്‍ എന്റെ വിശ്വാസങ്ങളിലും ബോധ്യങ്ങളിലും ഉറച്ചുനില്‍ക്കുമെന്നും പൈലറ്റ് പറഞ്ഞു.
സചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നം രൂക്ഷമാണ്. ഇതേത്തുടര്‍ന്ന് ജൂലൈ 14ന് പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി, സംസ്ഥാന പിസിസി പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കി. എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിച്ചെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കുറ്റപ്പെടുത്തി.
Congress MLA alleges Sachin Pilot offered him Rs 35 crore to change vote
RELATED STORIES
അനധികൃത നിര്മാണം: യുപിയില് ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMTഒമാനില് നിന്ന് സ്വര്ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി...
12 Aug 2022 1:02 AM GMTഇസ്രായേലി നരനായാട്ടില് ഗസയില് കൊല്ലപ്പെട്ട 16 കുട്ടികള് ഇവരാണ്
11 Aug 2022 6:13 AM GMTഇടുക്കിയില് വില്പ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാള്...
11 Aug 2022 4:12 AM GMTമദ്യപാനത്തിനിടെ തര്ക്കം: അനുജന് ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി
11 Aug 2022 2:03 AM GMTനടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ ഇന്ന് ...
11 Aug 2022 1:37 AM GMT