Sub Lead

കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിന് ഹിന്ദുത്വർ തീയിട്ടു

വീടിന്റെ ജനല്‍ തകര്‍ത്തതും മുന്‍ വാതില്‍ കത്തിച്ചതുമായ വീഡിയോയയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഖുര്‍ഷിദ് പങ്കുവെച്ച ഒരു വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടി വീശുന്നതും ജയ് ശ്രീറാം വിളിക്കുന്നതും കാണാം.

കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിന് ഹിന്ദുത്വർ തീയിട്ടു
X

ന്യൂഡല്‍ഹി: സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം. നൈനിറ്റാളിലെ ഖുര്‍ഷിദിന്റെ വീടിന് ആക്രമികള്‍ തീ വെക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ഈ മുന്നറിയിപ്പ് നല്‍കിയ എന്റെ സുഹൃത്തുക്കള്‍ക്ക് എന്റെ വാതില്‍ തുറന്നിടണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴും ഇത് ഹിന്ദുമതമാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ, എന്ന കുറിപ്പോടെയാണ് അദ്ദേഹം കത്തിയ വീടിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പുസ്തകത്തിലെ ഒരു ഖണ്ഡികയിൽ ഹിന്ദുത്വത്തെ ഐഎസ്ഐഎസുമായും ബോക്കോ ഹറാമുമായും താരതമ്യപ്പെടുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച ഡൽഹിയിലെ രണ്ട് അഭിഭാഷകർ ഖുർഷിദിനെതിരേ പരാതി നൽകിയിരുന്നു.

കേസെടുത്തവരിൽ ഒരാളെ രാകേഷ് കപിൽ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (കുമൗൺ) നീലേഷ് ആനന്ദ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു.

വീടിന്റെ ജനല്‍ തകര്‍ത്തതും മുന്‍ വാതില്‍ കത്തിച്ചതുമായ വീഡിയോയയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഖുര്‍ഷിദ് പങ്കുവെച്ച ഒരു വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടി വീശുന്നതും ജയ് ശ്രീറാം വിളിക്കുന്നതും കാണാം.

ഖുര്‍ഷിദിന്റെ വീട് തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത് വന്നു. ഇത് തീര്‍ത്തും അപമാനകരമായ കാര്യമാണെന്നും നിരവധി അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ഒരു രാഷ്ട്ര തന്ത്രജ്ഞനോടുള്ള ഇത്തരം സമീപനം മോശമാണെന്നും തരൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it