രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് 2014ല്‍ ബിജെപി പറഞ്ഞു; കേന്ദ്ര സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി
BY APH12 Oct 2022 2:08 PM GMT

X
APH12 Oct 2022 2:08 PM GMT
ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്യാസമ്പന്നരായ യുവാക്കള്‍ ബിരുദവും കയ്യില്‍ പിടിച്ച് തൊഴില്‍ തേടി അലയുകയാണെന്നും അദ്ദേഹം പറഞ്ഞു. '2014ല്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി രാജ്യത്തെ യുവാക്കളെ വഞ്ചിച്ചു, ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നായിരുന്നു അവരുടെ വാഗ്ദാനം.
ഇന്ന് യുവാക്കളുടെ അവസ്ഥ പരിതാപകരമാണ്, വിദ്യാസമ്പന്നരായ യുവാക്കള്‍ ബിരുദവും കയ്യില്‍ പിടിച്ച് തൊഴില്‍ തേടി അലയുകയാണ്.
ഞാന്‍ ഇന്ന് കര്‍ണാടകയില്‍ അത്തരം നിരവധി യുവാക്കളെ കണ്ടു, അവരെ ശ്രദ്ധിച്ചു, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഭാവി നയം അവരുമായി ചര്‍ച്ച ചെയ്തു.
ജോഡോ യാത്ര തൊഴിലില്ലായ്മക്കെതിരെ ശബ്ദമുയര്‍ത്തുന്നു, ധാരാളം യുവാക്കള്‍ ഞങ്ങളോടൊപ്പം ചേരുന്നു. നിങ്ങളും വന്ന് ശബ്ദമുയര്‍ത്തൂ, ഞങ്ങള്‍ ഒരുമിച്ച് തൊഴിലില്ലായ്മക്കെതിരെ പോരാടും,' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT